അടൂർ ജനറൽ ആശുപത്രിയില്‍ ബ്ലഡ് ബാങ്ക് സംവിധാനം ഇല്ല ; നെട്ടോട്ടമോടി രോഗികളുടെ ബന്ധുക്കള്‍

For full experience, Download our mobile application:
Get it on Google Play

അടൂർ : ജില്ലയിലെ ഏറ്റവും തിരക്കുള്ള ഗവ. ആശുപത്രികളിൽ ഒന്നാണ് അടൂർ ജനറൽ ആശുപത്രി. എന്നാൽ ആശുപത്രിയിൽ ഒരു ബ്ലഡ് ബാങ്ക് സംവിധാനം ഇല്ല. ദിവസേന പ്രസവം ഉൾപ്പെടെയുള്ള ശസ്ത്രക്രിയകൾ നടക്കുന്നിടമാണ് അടൂർ ഗവ.ജനറൽ ആശുപത്രി. ഇത്തരം ശസ്ത്രക്രിയക്കായി രക്തം ആവശ്യമായി വരുമ്പോൾ പുറത്തുനിന്ന്‌ രക്തം ലഭ്യമാക്കേണ്ട അവസ്ഥയാണ് ഇപ്പോൾ. ജില്ലയിൽ പത്തനംതിട്ടയിൽ മാത്രമാണ് ബ്ലഡ് ബാങ്കുള്ളത്. ഇവിടെനിന്ന്‌ പലപ്പോഴും അവശ്യമുള്ള രക്തം ലഭിക്കാറില്ലെന്ന് പല രോഗികളുടെയും ബന്ധുക്കൾ വ്യക്തമാക്കുന്നു.

ഇതോടെ സ്വകാര്യ ആശുപത്രികളിൽനിന്ന്‌ പണം നൽകി രക്തം വാങ്ങുകയോ അല്ലെങ്കിൽ രക്തത്തിന് പകരം രക്തം നൽകിയുമാണ് ശസ്ത്രക്രിയക്കാവശ്യമായ രക്തം സംഘടിപ്പിക്കുന്നത്. ഒരുകുപ്പി രക്തത്തിന് സ്വകാര്യ ആശുപത്രി 1200 മുതൽ 2000 രൂപ വരെയാണ് ഈടാക്കുന്നതെന്ന് രോഗികളുടെ ബന്ധുക്കൾ വ്യക്തമാക്കുന്നു. നിലവിൽ ചില സംഘടനകൾ വഴിയാണ് രക്തം ആശുപത്രിയിലേക്ക് രോഗികളുടെ ബന്ധുക്കൾ സംഘടിപ്പിക്കുന്നത്. രക്തക്ഷാമത്തിന് പരിഹാരമായി വർഷങ്ങളായി അടൂർ ഗവ. ആശുപത്രിയിൽ ബ്ലഡ് ബാങ്ക് അനുവദിക്കാൻ വിവിധ രാഷ്ട്രീയ സംഘടനകൾ ഒട്ടേറെ നിവേദനങ്ങൾ ആരോഗ്യ വകുപ്പിന് നൽകിയിരുന്നു. തുടർന്ന് ബ്ലഡ് ബാങ്ക് ഉടൻ വരുന്നുവെന്ന് പ്രഖ്യാപനവും അടൂർ ജനറൽ ആശുപത്രി അധികൃതർ നൽകി. പക്ഷേ ഇതുവരെ ഒരുനടപടിയും ഉണ്ടായില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവാസി മലയാളികളെ കൊള്ളയടിച്ച് വിമാന കമ്പനികൾ

0
തിരുവനന്തപുരം: പ്രവാസി മലയാളികളെ കൊള്ളയടിച്ച് വിമാന കമ്പനികൾ. ഓണാവധി കഴിഞ്ഞ് മടങ്ങിപ്പോകുന്ന...

കുടുംബതർക്കത്തിനിടെ 11 മാസം മാത്രം പ്രായമുള്ള മകളെ നദിയിലേക്ക് വലിച്ചെറിഞ്ഞ് അച്ഛൻ

0
ആഗ്ര: കുടുംബതർക്കത്തിനിടെ 11 മാസം മാത്രം പ്രായമുള്ള മകളെ നദിയിലേക്ക് വലിച്ചെറിഞ്ഞ്...

ചെന്നൈയിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ പങ്കെടുത്ത് നടി തൃഷ

0
ചെന്നൈ: ചെന്നൈയിലെ ഫോർട്ട് സെന്റ് ജോർജിൽ നടന്ന സ്വാതന്ത്ര്യദിനാഘോ ചടങ്ങിൽ പങ്കെടുത്ത്...

പൊന്നാനിയിൽ മഴയത്തും വിദ്യാർത്ഥികളെ ബസിൽ കയറ്റാൻ അനുവദിക്കാതെ ജീവനക്കാർ

0
മലപ്പുറം: മലപ്പുറം പൊന്നാനിയിൽ മഴയത്തും വിദ്യാർത്ഥികളെ ബസിൽ കയറ്റാൻ അനുവദിക്കാതെ ജീവനക്കാർ....