ഷെയ്ഖ് ഹസീനയെ കൈമാറില്ലെന്ന പരോക്ഷ സൂചന നൽകി ഇന്ത്യ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ബം​ഗ്ലാദേശിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈമാറില്ലെന്ന പരോക്ഷ സൂചന നൽകി ഇന്ത്യ. ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ നൽകിയ വിധി ശ്രദ്ധയിൽപെട്ടു. ബം​ഗ്ലാദേശിന്റെ സമാധാനം, ജനാധിപത്യം, സ്ഥിരത എന്നിവയ്ക്ക് ശ്രമം തുടരുമെന്നും ഇതിനായി എല്ലാ കക്ഷികളോടും ആശയവിനിമയം നടത്തുമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ചത് ബംഗ്ലാദേശ് കുറ്റകൃത്യ ട്രൈബ്യൂണലാണ്. സർക്കാർ വിരുദ്ധ കലാപം അടിച്ചമർത്താൻ ഇവർ വംശഹത്യ നടത്തിയെന്നും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമാണിതെന്നുമാണ് കോടതി വിധി.

രാജ്യം വിട്ട് പാലായനം ചെയ്യേണ്ടി വന്ന ഹസീനയ്ക്കും മുൻ ആഭ്യന്തര മന്ത്രി അസദുസ്മാൻ ഖാൻ കമാലിനും വധശിക്ഷ വിധിച്ചിട്ടുണ്ട്. ബംഗ്ലാദേശ് വിട്ട ഹസീന ഇപ്പോൾ ഇന്ത്യയിൽ അഭയം തേടിയിരിക്കുകയാണ്. ഹസീന എവിടെ ആയാലും ശിക്ഷ നടപ്പാക്കുമെന്ന് ബംഗ്ലദേശ് ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്. ഹസീനയെ കൈമാറണമെന്ന് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ പലതവണ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇന്ത്യ അനുകൂലമായി പ്രതികരിച്ചിട്ടുണ്ടായിരുന്നില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള കുറ്റവാളിക്കൈമാറ്റ കരാർ ഇന്ത്യ പാലിക്കണമെന്നാണ് യൂനസ് ഭരണകൂടത്തിന്റെ ആവശ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാറ്റകളല്ലാത്തവർ പ്രതികരിക്കൂ എന്ന് വി.സി മോഹനൻ കുന്നുമ്മൽ; പ്രതികരിക്കാതെ വിദ്യാര്‍ഥികള്‍

0
തിരുവനന്തപുരം: പാറ്റകളല്ലാത്തവര്‍ ശബ്ദം ഉയര്‍ത്തണമെന്ന കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍...

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത

0
തിരുവനന്തപുരം: കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ...

എൻടിഎ പരീക്ഷാ സംഘം അഴിച്ചുപണിയാൻ കേന്ദ്രം

0
ന്യൂഡൽഹി : എൻടിഎ പരീക്ഷാ സംഘം അഴിച്ചുപണിയാൻ കേന്ദ്രം. 600...

കരുവാറ്റ വയോധികന്റെ കൊലപാതകം; കുറ്റകൃത്യത്തിന് പിന്നിൽ സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടെന്ന് കണ്ടെത്തൽ

0
ആലപ്പുഴ: കരുവാറ്റയിലെ വയോധികൻ്റേത് കൊലപാതകമാണെന്ന് ആദ്യം തന്നെ മനസ്സിലായെന്ന് പൊലീസ്. അന്വേഷണം...