പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വെള്ളം കയറി

For full experience, Download our mobile application:
Get it on Google Play

കോന്നി : പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വകയാറിൽ കനത്ത മഴയെ തുടർന്ന് വെള്ളം കയറി. കഴിഞ്ഞ രാത്രിയിൽ ആയിരുന്നു സംഭവം. വകയാറിൽ സംസ്ഥാന പാതയുടെ സമീപത്ത് കൂടി ഒഴുകുന്ന തോട്ടിൽ നിന്ന് വെള്ളം റോഡിലേക്ക് കയറുകയായിരുന്നു. ഏറെ നേരം ഗതാഗതം തടസപ്പെടുകയും ചെയ്തു. സംസ്ഥാന പാതയിൽ ഈ ഭാഗത്ത് മഴക്കാലത്ത് റോഡിലേക്ക് വെള്ളം കയറുന്നത് പതിവാണ്. സംസ്ഥാന പാതയുടെ നിർമാണം നടക്കുന്ന സമയത്ത് തോട്ടിൽ നിന്ന് വെള്ളം റോഡിലേക്ക് കയറുന്നത് തടയുവാനുള്ള മാർഗങ്ങൾ അധികൃതർ സ്വീകരിച്ചില്ല എന്നും പ്രദേശവാസികൾ പറയുന്നു.

ഓട യഥാസമയം വൃത്തിയാക്കാത്തതും റോഡിൽ വെള്ളം നിറയുന്നതിന് കാരണമാകുന്നുണ്ട്. റോഡിൽ നിറയുന്ന വെള്ളം ഓടയിലേക്ക് ഒഴുകി പോകുവാൻ ഉള്ള ദ്വാരങ്ങൾ പലതും അടഞ്ഞതും സംസ്ഥാന പാതയിലെ വെള്ളകെട്ട് വർധിപ്പിക്കുന്നു. ശബരിമല മണ്ഡല കാലത്തിന് മുന്നോടിയായി ഈ പ്രവർത്തികൾ എല്ലാം പൂർത്തിയാക്കേണ്ടതായിരുന്നു. സംസ്ഥാന പാതയിൽ ഏറ്റവും തിരക്കുള്ള ഈ സമയം മഴക്കാലത്ത് റോഡിൽ വെള്ളം നിറയുന്നത് ശബരിമല തീർധാടനത്തെയും സാരമായി ബാധിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...

ഓണാവധി 22-ന് തുടങ്ങും; സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്ക് 4 കിലോ അരി വീതം നൽകാൻ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് ഓണാവധി 22 മുതല്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി...

ചൊക്ലിയിൽ നിന്ന് കാണാതായ 17-കാരൻ മൈസൂരുവിൽ എത്തിയില്ലെന്നു സ്ഥിരീകരണം

0
കണ്ണൂർ: ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി...

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് തുരങ്കം തകർന്നുണ്ടായ ദുരന്തം; കാണാതായ മൂന്ന് തൊഴിലാളികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി

0
ഡെറാഡൂൺ: ഉത്തരാഖണ്ഡ് ചമോലിയില്‍ മണ്ണിടിച്ചിലില്‍ തുരങ്കം തകര്‍ന്നുവീണ സംഭവത്തില്‍ കാണാതായ മൂന്ന്...