പഠനം നിര്‍ത്തി ഇന്ത്യയിലെത്തിയ വിദ്യാര്‍ത്ഥികളെ തിരിച്ചയക്കാനുള്ള നടപടി വേഗത്തിലാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: കൊറോണ വ്യാപനത്തിന്റെ പേരില്‍ ചൈനയില്‍ നിന്നും പാതി വഴിയില്‍ പഠനം നിര്‍ത്തി ഇന്ത്യയിലെത്തിയ വിദ്യാര്‍ത്ഥികളെ തിരിച്ചയക്കാനുള്ള നടപടി വേഗത്തിലാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. രണ്ടു വര്‍ഷത്തിലേറെയായി ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ചൈനയിലേക്ക് പഠിക്കാന്‍ പോകാന്‍ കഴിയാതെ ബുദ്ധിമുട്ടനുഭവിച്ചിരുന്നത്. പുതിയ തീരുമാനത്തോടെ വിദ്യാര്‍ത്ഥികളുടെ ആശങ്ക പരിഹരിക്കാനാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

വിദ്യാര്‍ത്ഥികളുടെ പഠനം പുനരാരംഭിക്കുന്നതിന് വേണ്ടി ചൈനക്ക് മേല്‍ ഇന്ത്യ കടുത്ത സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. തുടര്‍ന്നാണ് ചൈന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ പരിഗണന നല്‍കിയതെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി സൂചിപ്പിച്ചു. സര്‍ക്കാരിന്റെ പുതിയ കണക്കനുസരിച്ച്‌ വിദ്യാര്‍ത്ഥികള്‍ പഠിക്കാനായി ചൈനയിലേക്ക് പൊയ്‌ക്കോണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ക്ക് ചൈനയിലേക്ക് മടങ്ങാനുള്ള സൗകര്യങ്ങള്‍ വിദേശകാര്യ മന്ത്രാലയം മുന്നേ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ചൈനക്ക് മേല്‍ ഇന്ത്യ സമ്മര്‍ദ്ദം ചെലുത്തിയത്. വിദ്യാര്‍ത്ഥികളുടെ വിസ സംബന്ധമായ ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ചൈനയിലെ സര്‍വ്വകലാശകളുമായി എത്രയും വേഗം ബന്ധപ്പെടണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ചൈനയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുകളില്‍ വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ സഹായത്തിന് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലിന്റെ വിവാദ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെഎസ്‌യു...

0
തിരുവനന്തപുരം: കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലിന്റെ വിവാദ...

ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിൽ അരുവിക്കര മൈലം സ്വദേശി അനിൽ...

0
തിരുവനന്തപുരം: ആരോഗ്യവകുപ്പിലും വിദേശത്തും ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന...

ജൂൺ 2026 ലെ യുജിസി-നെറ്റ് പരീക്ഷയുടെ താൽക്കാലിക ഉത്തരസൂചിക പുറത്തിറക്കി

0
ഡൽഹി: ജൂൺ 2026 ലെ യുജിസി-നെറ്റ് പരീക്ഷയുടെ താൽക്കാലിക ഉത്തരസൂചിക പുറത്തിറക്കി...

വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു

0
ഇടുക്കി: വാഗമണ്ണിന് സമീപം ചോറ്റുപാറ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട്...