ചെങ്കുളത്ത് ജനവാസ മേഖലയില്‍ പുലി ഇറങ്ങി

For full experience, Download our mobile application:
Get it on Google Play

മൂന്നാര്‍: ചെങ്കുളത്ത് ജനവാസ മേഖലയില്‍ പുലി ഇറങ്ങി. ചെങ്കുളം ഡാമിനോട് ചേര്‍ന്ന് ജനവാസ മേഖലയ്ക്കു സമീപത്തായാണ് പുലിയെ കണ്ടത്. കഴിഞ്ഞ രാത്രിയില്‍ വെള്ളത്തൂവല്‍ പോലീസ് സ്റ്റേഷനിലെ എ എസ് ഐ പ്രകാശ്, ഡ്രൈവര്‍ നിഷാദ് എന്നിവര്‍, പട്രോളിംഗ് നടത്തുന്നതിനിടെ പുലിയെ കണ്ടെത്തുകയായിരുന്നു. ഇവരാണ് ദൃശ്യം മൊബൈലില്‍ പകര്‍ത്തിയത്. റോഡ് മുറിച്ചു കടക്കാന്‍ ശ്രമിയ്ക്കുന്നിതിനിടെയാണ് പുലി പോലീസ് വാഹനത്തിന്റെ മുന്‍പില്‍ പെട്ടത്.

പ്രദേശത്ത്, മുന്‍പ് നിരവധി തവണ പുലിയുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. ഇടുക്കിയില്‍ വന മേഖലയോട് ചേര്‍ന്നുള്ള ജനവാസ കേന്ദ്രങ്ങളിലേക്ക് പുലി കടക്കുന്നത് നിത്യ സംഭവം ആയി മാറിയിരിയ്ക്കുകയുമാണ്. മാങ്കുളം, പള്ളിവാസല്‍, രണ്ടാം മൈല്‍ മേഖലകളില്‍ പതിവായി പുലി എത്താറുണ്ട്. നിരവധി വളര്‍ത്തു മൃഗങ്ങള്‍ പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പുലിയെ കണ്ട വിവരം പോലീസ് വനം വകുപ്പിനെ അറിയിച്ചു. വന മേഖലയോട് ചേര്‍ന്ന പ്രദേശത്ത് വനം വകുപ്പ് നിരീക്ഷണം ശക്തമാക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...