ബിജെപി നേതാക്കളുടെ കാൽ കഴുകിത്തുടച്ച് അസം മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

ദിസ്പുർ : മുതിർന്ന ബിജെപി നേതാക്കളുടെ കാൽ കഴുകിത്തുടച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഗുവാഹത്തിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പാർട്ടി അധ്യക്ഷൻ ജെപി നദ്ദയും പങ്കെടുക്കുന്ന പുതിയ പാർട്ടി ഓഫീസിന്‍റെ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം. ഇത് ബിജെപിയുടെ പാരമ്പര്യം ആണെന്നാണ് മുഖ്യമന്ത്രിയുടെ വാദം. കാൽ കഴുകി തുടയ്ക്കുന്നതിന്‍റെ വീഡിയോ ഹിമന്ത ബിശ്വ ശർമ തന്നെ തന്‍റെ ട്വിറ്റർ ഹാൻഡിലിൽ പങ്കുവെച്ചിട്ടുണ്ട്.

മുതിർന്നവരോട് ബഹുമാനം കാണിക്കുന്നത് ബിജെപിയുടെ പാരമ്പര്യത്തിന്‍റെ ആണിക്കല്ലാണെന്നും മുതിർന്ന നേതാക്കളുടെ പാദങ്ങൾ കഴുകിയതിൽ തനിക്ക് അഭിമാനമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ശർമ തറയിലിരുന്ന് മുതിർന്ന നേതാവിന്‍റെ പാദങ്ങൾ കഴുകുന്നതും തുണികൊണ്ട് തുടയ്ക്കുന്നതും വീഡിയോയിൽ കാണാം. തുടർന്ന് മുഖ്യമന്ത്രി നേതാവിന്‍റെ കാൽ തൊട്ട് അനുഗ്രഹവും തേടി. മുതിർന്നവരോട് ആദരവ് കാണിക്കുന്നത് ഇന്ത്യൻ സംസ്‌കാരത്തിന്‍റെ  ധാർമികയാണെന്നും ഹിമന്ത ബിശ്വ ട്വീറ്റ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...