Monday, December 9, 2024 3:11 pm

ഇന്ത്യ ഇൻ്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോ  മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നവംബർ 12, 2024 കേരള സ്റ്റേറ്റ് സ്മാൾ ഇൻഡസ്ട്രീസ് അസോസിയേഷനും (കെ.എസ്.എസ്.ഐ.എ), മെട്രോ മാർട്ടും സംയുക്തമായി വ്യവസായ വകുപ്പ് കേരള സർക്കാർ, എം.എസ്.എം.ഇ ഭാരത സർക്കാർ, കെ-ബിപ്‌, കിൻഫ്ര എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഇന്ത്യ ഇൻ്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോ ഡിസംബർ 13 മുതൽ 15 വരെ കൊച്ചി കിൻഫ്രാ ഇൻ്റർനാഷണൽ എക്സിബിഷൻ സെൻ്ററിൽ നടക്കും. എക്സ്പോയുടെ ഉദ്ഘാടനം 14 നു രാവിലെ 11 ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. കേരള വ്യവസായ വകുപ്പ് മന്ത്രി  പി. രാജീവ്, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് ഐ.എ.എസ്, എം എസ് എം ഇ ഡയറക്ടർ  ജി എസ് പ്രകാശ്, കെഎസ്ഐഡിസി എം ഡി  എസ്. ഹരികിഷോർ ഐഎഎസ്, കിൻഫ്ര എംഡി  സന്തോഷ് കോശി തോമസ്, വ്യവസായ വകുപ്പ് ഡയറക്ടർ, ഉന്നത ഉദ്യോഗസ്ഥർ, കെ.എസ്.എസ്.ഐ.എ സംസ്ഥാന പ്രസിഡൻ്റ്  എ. നിസാറുദ്ദീൻ, ജനറൽ സെക്രട്ടറി  ജോസഫ് പൈകട, എക്സിബിഷൻ കമ്മിറ്റി ചെയർമാൻ കെ. പി. രാമചന്ദ്രൻ നായർ, സി ഇ ഒ . സിജി നായർ എന്നിവർ ഉൽഘാടന സമ്മേളനത്തിൽ പങ്കെടുക്കും.

കേന്ദ്ര എം എസ് എം ഇ വകുപ്പ് മന്ത്രി  ജിതൻ റാം മാഞ്ചി പതിനഞ്ചിനു നടക്കുന്ന സമാപന സമ്മേളനം ഉൽഘാടനം ചെയ്യും. കാക്കനാട് കൊച്ചി കിൻഫ്ര ഇൻ്റർനാഷണൽ എക്സിബിഷൻ സെൻ്ററിൽ നടക്കുന്ന വ്യവസായിക മേളയിൽ മുന്നൂറോളം സ്ഥാപനങ്ങൾ തങ്ങളുടെ ഉല്പന്നങ്ങളും സേവനങ്ങളും പ്രദർശിപ്പിക്കും. കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ യന്ത്ര-സാമഗ്രികളുടെ നിർമാതാക്കളുടേത് ഉൾപ്പെടെ മുന്നൂറോളം സ്റ്റാളുകളാണ് പ്രദർശനത്തിനെത്തുന്നത്. വിദേശരാജ്യങ്ങളിൽ നിന്നുള്ള മെഷീൻ നിർമാതാക്കളും എക്സ്പോയിൽ അണിനിരക്കുന്നുണ്ട്.

ഇന്ത്യയിൽ ലഭ്യമായ അത്യാധുനിക യന്ത്രങ്ങൾ കാണാനും അവയുടെ പ്രവർത്തനം നേരിട്ടുകണ്ട് മനസ്സിലാക്കാനുമുള്ള അസുലഭാവസരമാണ് കേരളത്തിലെ വ്യവസായികൾക്ക് എക്പോയിലൂടെ ലഭിക്കുന്നത്. ഇൻഡസ്ട്രി 4.0 ആശയത്തിന് കേരളത്തിൽ വമ്പൻ കുതിച്ചുചാട്ടമുണ്ടാക്കാൻ സഹായിക്കുന്നതാണ് ഈ എക്സ്പോ. കേരളത്തിലെ വ്യാവസായിക വളർച്ചയ്ക്ക് വേഗം കൂട്ടാനും പ്രോത്സാഹനം നൽകാനുമുള്ള ശ്രമങ്ങളിൽ നിർണായകമാണ് ഇൻഡസ്ട്രിയൽ എക്സ്പോ. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന എക്‌സ്‌പോയിൽ പതിനായിരത്തിലേറെ വ്യവസായ, വാണിജ്യ പ്രമുഖർ എത്തുമെന്ന് കെ.എസ്.എസ്.ഐ.എ സംസ്ഥാന പ്രസിഡൻ്റ് എ. നിസാറുദ്ദീൻ പറഞ്ഞു. അറിയപ്പെടുന്ന വ്യവസായികൾ, നയരൂപീകരണ വിദഗ്ധർ, പങ്കാളിത്തത്തിനു സാധ്യതയുള്ള ബിസിനസുകാർ, പുതിയ സംരംഭകർ എന്നിവരുടെ സാന്നിധ്യം ഇതിനോടകം ഉറപ്പുവരുത്തിയിട്ടുണ്ട്. ഇവരുടെയെല്ലാം കൂട്ടായ സഹകരണത്തിനും ചർച്ചകൾക്കും എക്സ്പോ വേദിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലേക്ക് കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കാൻ എക്സ്പോ വഴിയൊരുക്കുമെന്ന് ഐ.ഐ.ഐ.ഇ സംഘാടക സമിതി ചെയർമാൻ കെ.പി. രാമചന്ദ്രൻ നായർ പറഞ്ഞു. ചെറുകിട, ഇടത്തരം വ്യവസായങ്ങളുടെ ഉന്നമനത്തിലൂടെ കേരളത്തിനെ രാജ്യത്തെ വ്യവസായ സൗഹൃദസംസ്ഥാനങ്ങളുടെ നിരയിലേക്ക് ഉയർത്താനുള്ള ശ്രമങ്ങൾക്ക് ഊർജം പകരുക എന്ന ലക്ഷ്യത്തോടെ ആണ് ഇന്ത്യ ഇൻ്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോ സംഘടിപ്പിക്കുന്നത്. ഇതിനായി അതിനൂതന സാങ്കേതികവിദ്യകളുടെ വിശാലമായ പ്രദർശനമാണ് സജ്ജമാക്കിയിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ശീതീകരിച്ച നാലു പവലിയനുകളിലായി ഇരുന്നൂറ്റി അമ്പതിലധികം സ്റ്റാളുകളിൽ കേരളത്തിന്‌ പുറമെ തമിഴ്നാട്, കർണാടക, ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള കമ്പനികളും തങ്ങളുടെ മെഷീനറികൾ പ്രദർശിപ്പുമെന്ന് കെ.എസ്.എസ്.ഐ.എ സംസ്ഥാന ജനറൽ സെക്രട്ടറി  ജോസഫ് പൈകട പറഞ്ഞു.

ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഉപയോഗിക്കപ്പെടുന്ന സാങ്കേതിക വൈദഗ്ധ്യം നമ്മുടെ നാട്ടിലെ സംരംഭർക്കും ലഭ്യമാക്കുകയെന്നതും എക്സ്പോ സംഘടിപ്പിക്കുന്നതിന്റെ ലക്ഷ്യങ്ങളിൽ പെടുന്നുവെന്ന് ഇന്ത്യ ഇൻ്റർനാഷണൽ ഇൻഡസ്ട്രിയൽ എക്പോ സി.ഇ.ഒ സിജി നായർ പറഞ്ഞു. വിദഗ്ധർ നയിക്കുന്ന സെമിനാറുകൾ, പ്രോഡക്റ്റ് പ്രസൻ്റേഷനുകൾ, എന്നിവയും ഇൻഡസ്ട്രിയൽ എസ്സ്‌പോയുടെ ഭാഗമായി നടക്കും. വിവിധതരം സെൻസറുകൾ, റോബോട്ടുകൾ, ടൂൾസ്, സോഫ്ട്‍വെയറുകൾ, ഓട്ടോമേഷൻ ടെക്നോളജി, എന്നിവയുടെ പ്രദർശനം പ്രധാന ആകർഷണമായിരിക്കും.

ലോകത്ത് ആകമാനം ഇന്ന് ലഭ്യമായ ഏറ്റവും പുതിയ വ്യാവസായിക കണ്ടുപിടുത്തങ്ങൾക്കാണ് മൂന്ന് ദിവസങ്ങളിലായി കേരളം ആതിഥേയത്വം വഹിക്കാനൊരുങ്ങുന്നത്. രാജ്യത്തിൻറെ മൊത്തം ഭാവി വാണിജ്യ, വ്യവസായ വളർച്ചയ്ക്ക് ഐ.ഐ.ഐ.ഇ ഉത്തേജനമാകുമെന്നാണ് പ്രതീക്ഷ. പങ്കെടുക്കുന്നവർക്ക് പൊതു, സ്വകാര്യ രംഗങ്ങളിലെ പ്രതിനിധികളുമായി സംവദിക്കാനുള്ള അവസരമുണ്ടാകും. വ്യാപാരം വർധിപ്പിക്കാനും വിപണിയിലെ സ്വാധീനം ഊട്ടിയുറപ്പിക്കാനും ദീർഘകാല കരാറുകൾ സ്ഥാപിക്കാനും പ്രതിനിധികൾക്ക് എക്സ്പോ അവസരം നൽകും. എക്സ്പോയിൽ സൗജന്യമായി പങ്കെടുക്കാം.രജിസ്‌ട്രേഷൻ നിർബന്ധമാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും www.iiie.in എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ +91 9947733339 എന്ന നമ്പറിലോ [email protected] എന്ന ഇമെയിൽ ഐഡിയിലോ ബന്ധപ്പെടാവുന്നതാണ്.

kkkkk
rajan-new
ncs-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നീർച്ചാലുകളുടെ നവീകരണത്തിലൂടെ നീരൊഴുക്കിൻ്റെ തടസം ഒഴിവാക്കാൻ ജനങ്ങൾ ഒന്നിക്കണം : ചിറ്റയം ഗോപകുമാർ

0
പന്തളം : നീർച്ചാലുകളുടെ നവീകരണത്തിലൂടെ നീരൊഴുക്കിൻ്റെ തടസം മാറ്റാൻ ജനങ്ങൾ...

കണ്ണൂരില്‍ കടന്നലിന്റെ കുത്തേറ്റ് 26 തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരിക്ക്

0
കണ്ണൂര്‍ : പറമ്പില്‍ പണിയെടുക്കുന്നതിനിടെ കടന്നലിന്റെ കുത്തേറ്റ് നിരവധി തൊഴിലുറപ്പ്...

ഏഴോലി വോളിബോള്‍ ടൂര്‍ണമെന്‍റ് : ഇൻഡ്യൻ എയർഫോഴ്സും എം.ജി.യൂണിവേഴ്സിറ്റിയും ജേതാക്കളായി

0
റാന്നി : ഏഴോലി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ...

ഡിസംബർ 12 മുതൽ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്

0
തിരുവനന്തപുരം : ഡിസംബർ 12 മുതൽ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയെന്ന്...