പതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ ഒരുമിച്ച് നാടുകാണാന്‍ സൈക്കിളുമെടുത്ത് ഇറങ്ങി ; ചൈനയില്‍ വന്‍ ഗതാഗതക്കുരുക്ക്

For full experience, Download our mobile application:
Get it on Google Play

ചൈന : ഷെങ്ഷൂ-കൈഫെങ് ആറുവരിപ്പാത മണിക്കൂറുകളോളം ഗതാഗതക്കുരുക്കില്‍ സ്തംഭിച്ചു. കോളജ് വിദ്യാര്‍ത്ഥികള്‍ കൂട്ടമായി സൈക്കിളില്‍ എത്തിയതാണ് ഗതാഗതക്കുരുക്കിന് കാരണം. ഷെങ്ഷൂ നഗരത്തില്‍ നിന്ന് പതിനായിരക്കണക്കിന് കോളേജ്വിദ്യാര്‍ത്ഥികളാണ് അന്‍പത് കിലോമീറ്റര്‍ അകലെയുള്ള കൈഫെങ് നഗരത്തിലേക്ക് സൈക്കിളില്‍ എത്തിയത്. കൈഫെങ് നഗരം ആവേശത്തോടെ വിദ്യാര്‍ത്ഥികളെ സ്വീകരിച്ചു. വെള്ളവും ലഘുഭക്ഷണവുമായി അവര്‍ വഴിയരികില്‍ കാത്തുനിന്നു. നഗരത്തിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യപ്രവേശനം അനുവദിച്ചു.

ആയിരക്കണക്കിന് സൈക്കിളുകള്‍ എത്തിയതോടെ നഗരത്തില്‍ ഗതാഗതം തടസപ്പെട്ടു. അര മണിക്കൂര്‍ കൊണ്ട് എത്താന്‍ കഴിയുന്ന ദൂരത്തേക്ക് വാഹനങ്ങള്‍ എത്തിയത് മൂന്ന് മണിക്കൂര്‍കൊണ്ടായിരുന്നു. ഒടുവില്‍ വന്‍പൊലീസ് സന്നാഹം വേണ്ടിവന്നു ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍. ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ രാത്രി സൈക്കിളില്‍ മൈലുകളോളം യാത്രചെയ്ത് കൈഫെങ് നഗരത്തിലെത്തി രുചികരമായ ഡംബ്ലിങ്‌സ് കഴിച്ചതാണ് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളി പതിനായിരങ്ങള്‍ പങ്കെടുത്ത ക്യാംപെയ്ന്‍ ആയി മാറിയത്. ഒന്നരലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് റാലിയില്‍ പങ്കെടുത്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിന് സമീപത്തെ കിണറ്റില്‍ വീണു ; ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിക്ക് ജീവൻ നഷ്ടമായി

0
കോഴിക്കോട്: കൊയിലാണ്ടി ചെങ്ങോട്ടുകാവില്‍ വിദ്യാര്‍ത്ഥിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഭയം...

സ്വകാര്യ ഹോട്ടലില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഒടുവില്‍ പോലീസ് കേസെടുത്തു

0
ആലപ്പുഴ: തിരുവോണനാളില്‍ ആലപ്പുഴ നഗരത്തിലെ സ്വകാര്യ ഹോട്ടലില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച...

സ്വകാര്യ ബസില്‍ നിന്ന് പുറത്തേക്ക് വീണ് വയോധികക്ക് സാരമായ പരിക്ക്

0
കോഴിക്കോട്: ബസ് പൂര്‍ണമായും നിര്‍ത്തുന്നതിന് മുന്‍പ് ഓട്ടോമാറ്റിക് ഡോര്‍ തുറന്നതിനെ തുടര്‍ന്ന്...

ഥാർ തല്ലിത്തകർത്ത് റിസോര്‍ട്ട് നടത്തിപ്പുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചു ; പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾകൂടി...

0
തിരുവനന്തപുരം: വെള്ളറടയിലെ റിസോര്‍ട്ട് ന‌ടത്തിപ്പുകാരനായ ആര്യനാട് ശ്യാമിനെ ആക്രമിച്ച് തട്ടിക്കൊണ്ടു പോകാന്‍...