യു.എസ്.ബി-സി ചാർജിങ് പോർട്ട് നിർബന്ധമാക്കാനൊരുങ്ങി ഇന്ത്യ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഇനി രാജ്യത്ത് ഫോൺ വിൽക്കണമെങ്കിൽ യു.എസ്.ബി-സി ചാർജിങ് പോർട്ടും വേണം. 2025 മാർച്ച് മുതൽ രാജ്യത്ത് വില്ക്കുന്ന മൊബൈലുകൾക്ക് യുഎസ്ബി-സി ചാർജിങ് പോർട്ട് നിർബന്ധമാക്കും. ഇതിനായി ഇന്ത്യയിലെ മൊബൈൽ നിർമ്മാതാക്കൾക്ക് 2025 മാർച്ച് വരെ സമയപരിധി നൽകിയിട്ടുണ്ട്. ഉപഭോക്തൃകാര്യ വകുപ്പ് സെക്രട്ടറി രോഹിത് കുമാർ സിങ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

2023 ഡിസംബർ 28നകം പോർട്ടുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ പുറത്തിറക്കും. 2024 ഡിസംബർ 28ന് ഇത് പ്രാബല്യത്തിൽ വരുത്താനുമാണ് യൂറോപ്യൻ യൂണിയന്റെ തീരുമാനം. യൂറോപ്യൻ യൂണിയന്റെ തീരുമാനം നിലവിൽ വന്ന് മൂന്ന് മാസങ്ങൾക്ക് ശേഷമാകും ഇന്ത്യയിൽ ഇത് സംബന്ധിച്ച മാർഗനിർദേശം പ്രാബല്യത്തിൽ വരുന്നത്. ചാർജറുകൾ ഒരേ തരത്തിലാക്കുന്നത് സംബന്ധിച്ച് നടപടി പരിശോധിക്കാൻ കർമസമിതി രൂപീകരിച്ചതായി കേന്ദ്ര പൊതുവിതരണ സഹമന്ത്രി അശ്വനി കുമാർ ചൗബേ രാജ്യസഭയിൽ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ഇലക്ട്രോണിക്സ്, പരിസ്ഥിതി, വാണിജ്യ മന്ത്രാലയങ്ങളിലെയും വാണിജ്യസംഘടനകളുടെയും സാങ്കേതിക വിദ്യാസ്ഥാപനങ്ങളിലെയും പ്രതിനിധികൾ അടങ്ങിയതാണ് സമിതി. മിക്ക ആൻഡ്രോയിഡ് ഫോണുകളും നിലവിൽ ടൈപ്-സി പോർട്ടുമായാണ് വിപണികളിലെത്തുന്നത്. നേരത്തെ ചാർജറുകളും കേബിളുകളും ഒഴിവാക്കി റെഡ്മീ രംഗത്ത് വന്നിരുന്നു. അതിന് മുൻപ് ചാർജർ ഒഴിവാക്കി ഫോൺ പുറത്തിറക്കിയത് ഷവോമിയാണ്. പക്ഷേ ഇന്ത്യയിൽ ആദ്യമായി ആണ് ചാർജർ ഇല്ലാതെ ഷാവോമി ഫോൺ ഇറക്കുന്നത്. ചാർജർ ഇല്ലാതെ ഇന്ത്യയിൽ പുറത്തിറക്കുന്ന റെഡ്മി ബ്രാൻഡിൽ നിന്നുള്ള ആദ്യ ഫോൺ ആയിരുന്നു റെഡ്മി നോട്ട് 11എസ്ഇ.

ഫോണിന്റെ കൂടെ ചാർജർ ഇല്ലാത്തതിനാൽ 999 രൂപ ചെലവാക്കി വേണം ഷാവോമിയുടെ ഫോണിന് അനുയോജ്യമായ ചാർജർ വാങ്ങാൻ. അതിലാകട്ടെ 55 വാട്ട് റാപ്പിഡ് ചാർജിങ് സൗകര്യമാകും ഉള്ളത്. ചാർജറുകൾ ഒഴിവാക്കുന്നതിന് തുടക്കമിട്ടത് ഐഫോൺ 12 ആണ്. സാംസങ്ങും മറ്റ് ആൻഡ്രോയിഡ് ബ്രാൻഡുകളും വൈകാതെ ഈ രീതി പിൻതുടർന്നു. നത്തിങ് ഫോണിലും ചാർജർ ഇല്ലായിരുന്നു. ഒരേ ചാർജർ എന്ന ആശയത്തിന് മുന്നോടിയായുള്ള നീക്കം ആകാമിത് എന്നാണ് പറയപ്പെടുന്നത്.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...