ലോക്ക് ഡൗൺ നീ‌‌ട്ടുമെന്ന വാർത്തകൾ തള്ളി കേന്ദ്ര സ‍ർക്കാ‍‍ർ

For full experience, Download our mobile application:
Get it on Google Play

ഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച മൂന്നാഴ്ച നീളുന്ന ലോക്ക് ഡൗൺ നീട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്രസ‍ർക്കാർ. കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി രാജീവ് ​ഗൗബയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ലോക്ക് ഡൗൺ നീട്ടുന്നതിനെക്കുറിച്ചുള്ള ഒരു ആലോചനയും കേന്ദ്ര സർക്കാർ നടത്തുന്നില്ല. ഇത്തരം വാർത്തകൾ കാണുമ്പോൾ ആശ്ചര്യം തോന്നുകയാണ്. ലോക്ക് ഡൗൺ നീട്ടിയേക്കുമെന്ന തരത്തിലുള്ള വാർത്തകളോട് പ്രതികരിച്ചു കൊണ്ട് രാജീ​വ് ​ഗൗബ പറഞ്ഞു. ചൈനയിലേതിന് സമാനമായി കൂടുതൽ ദിവസത്തേക്ക് ഇന്ത്യയും ലോക്ക് ഡൗൺ നീട്ടിയേക്കും എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിലും മറ്റു വലിയ പ്രചാരണം നടക്കുന്നുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി കേന്ദ്രസർക്കാരിലെ ഉന്നത ഉദ്യോ​ഗസ്ഥൻ തന്നെ രം​ഗത്തു വന്നിരിക്കുന്നത്.

അതേസമയം ലോക്ക് ഡൗണിലും ചരക്കു​ഗതാ​ഗതം മുടങ്ങരുതെന്നും വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ അതിഥി തൊഴിലാളികൾക്ക് ഭക്ഷണവും താമസവും ഉറപ്പാക്കണമെന്നും കേന്ദ്രം നി‍ർദേശിച്ചു. അതിഥി തൊഴിലാളികളെ ഒരു തരത്തിലും സഞ്ചരിക്കാൻ അനുവദിക്കരുതെന്നും ഇതിനായി ജില്ല-സംസ്ഥാന അതിർത്തികൾ അടയ്ക്കണമെന്നും കേന്ദ്രം നിർദേശിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...