നെറ്റ്‌വർക്ക് റെഡിനസ് സൂചിക 2025-ൽ മികച്ച മുന്നേറ്റം നടത്തി ഇന്ത്യ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : നെറ്റ്‌വർക്ക് റെഡിനസ് സൂചിക 2025-ൽ മികച്ച മുന്നേറ്റം നടത്തി ഇന്ത്യ. നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി രാജ്യം 45-ാം റാങ്കിലെത്തി. 2026 ഫെബ്രുവരി 4-ന് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. വാഷിംഗ്ടൺ ഡിസി ആസ്ഥാനമായുള്ള പോർട്ടുലൻസ് ഇൻസ്റ്റിറ്റ്യൂട്ട് 127 രാജ്യങ്ങളെ ഉൾപ്പെടുത്തി തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരമാണിത്. 2024-ൽ 53.63 ആയിരുന്ന ഇന്ത്യയുടെ സ്കോർ 2025-ൽ 54.43 ആയി ഉയർന്നുവെന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം അറിയിച്ചു. ടെക്നോളജി, പീപ്പിൾ, ഗവേണൻസ്, ഇംപാക്ട് എന്നിങ്ങനെ നാല് പ്രധാന ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ്. ഇതിനായി 53 വ്യത്യസ്ത സൂചകങ്ങൾ പരിഗണിച്ചു.

പല പ്രധാന മേഖലകളിലും ഇന്ത്യ ഒന്നാമതെത്തിയിട്ടുണ്ട്. ‘ടെലികമ്മ്യൂണിക്കേഷൻ സേവനങ്ങളിലെ വാർഷിക നിക്ഷേപം’, ‘എഐ ശാസ്ത്ര പ്രസിദ്ധീകരണങ്ങൾ’, ‘ഐസിടി സേവനങ്ങളുടെ കയറ്റുമതി’, ‘ഇ-കൊമേഴ്‌സ് നിയമനിർമ്മാണം’ എന്നിവയിലെല്ലാം ഇന്ത്യ ഒന്നാം സ്ഥാനത്താണ്. ഡിജിറ്റൽ രംഗത്തെ അടിസ്ഥാന സൗകര്യങ്ങളിലും സേവനങ്ങളിലും രാജ്യം നടത്തുന്ന ശ്രമങ്ങളുടെ ഫലമാണിതെന്ന് റിപ്പോർട്ടിൽ പറയുന്നു. മറ്റ് ചില നിർണായക മേഖലകളിലും ഇന്ത്യയുടെ റാങ്കിംഗ് ശ്രദ്ധേയമാണ്. ‘എഫ്ടിടിഎച്ച്/ബിൽഡിംഗ് ഇൻ്റർനെറ്റ് സബ്സ്ക്രിപ്ഷനുകൾ’, ‘രാജ്യത്തിനകത്തെ മൊബൈൽ ബ്രോഡ്ബാൻഡ് ഇൻ്റർനെറ്റ് ട്രാഫിക്’, ‘അന്താരാഷ്ട്ര ഇൻ്റർനെറ്റ് ബാൻഡ്‌വിഡ്ത്ത്’ എന്നിവയിൽ ഇന്ത്യക്ക് രണ്ടാം സ്ഥാനമുണ്ട്. ‘ആഭ്യന്തര വിപണിയുടെ വലുപ്പം’, ‘വരുമാനത്തിലെ അസമത്വം’ എന്നീ വിഭാഗങ്ങളിൽ രാജ്യം മൂന്നാം സ്ഥാനവും നേടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈകിയത് മൂന്നര മണിക്കൂര്‍ ; ഷാര്‍ജ-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം പുറപ്പെട്ടു

0
കോഴിക്കോട്: യാത്രക്കാരെ ദുരിതത്തിലാക്കി ഷാര്‍ജ-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഇന്നലെ രാത്രി...

വയോജന സംരക്ഷണത്തിൽ നിർണായക ഇടപെടലുമായി സുപ്രീം കോടതി ; ട്രൈബ്യൂണലുകൾക്ക് അധികാരം

0
ന്യൂഡൽഹി : മുതിർന്ന പൗരരുടെയും മാതാപിതാക്കളുടെയും സംരക്ഷണം ഉറപ്പാക്കാൻ ആവശ്യമെങ്കിൽ മക്കളെ...

ഇന്ത്യൻ തിരഞ്ഞെടുപ്പ് രീതിയെ പ്രശംസിച്ച് ട്രംപ് ; ഗ്യാനേഷിനെ കുറിച്ചും പരാമർശം

0
ന്യൂഡൽഹി : ഇന്ത്യയിലെ തിരഞ്ഞെടുപ്പ് രീതിയെയും വോട്ടർമാർക്കുള്ള ഫോട്ടോ പതിച്ച തിരിച്ചറിയൽ...

അയോധ്യ ക്ഷേത്രക്കൊള്ള : അന്തിമ റിപ്പോർട്ട് നൽകി ആദ്യ എസ്ഐടി

0
ന്യൂഡൽഹി : അയോധ്യ സംഭാവന തട്ടിപ്പിൽ ആദ്യ എസ്ഐടി സംഘം അന്തിമ...