പ്രധാനമന്ത്രിയുടെ വന്യജീവി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : മുമ്പ് ഇന്ത്യയിലെ സംരക്ഷിത പ്രദേശങ്ങളുടെ വിസ്തീര്‍ണ്ണം 4.90 ശതമാനം ആയിരുന്നെങ്കില്‍ 2014 മുതല്‍ സംരക്ഷിത പ്രദേശങ്ങളുടെ വിസ്തീര്‍ണ്ണം 5.03 ശതമാനമായി. ഇതിന്‍റെ അര്‍ത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വന്യജീവി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നു എന്നതാണ്. 2014-ല്‍ രാജ്യത്തെ സംരക്ഷിത പ്രദേശങ്ങളുടെ എണ്ണം 740 ആയിരുന്നെങ്കില്‍ 2022-ല്‍ അത് 981 ആയി ഉയര്‍ന്നുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ വനവും മരങ്ങളും 16,000 ചതുരശ്ര കിലോമീറ്റര്‍ വര്‍ധിച്ചു. വനവിസ്തൃതി തുടര്‍ച്ചയായി വര്‍ധിച്ചുകൊണ്ടിരിക്കുന്ന ചുരുക്കം ചില രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഉള്‍പ്പെടുന്നു. കമ്മ്യൂണിറ്റി റിസര്‍വുകളുടെ എണ്ണത്തിലും വലിയ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. 43-ല്‍ നിന്നും 2019-ല്‍ കമ്മ്യൂണിറ്റി റിസര്‍വുകള്‍ 100-ലധികമായി ഉയര്‍ന്നിരിക്കുന്നു.

കടുവ സംരക്ഷണത്തിന്‍റെ കാര്യത്തില്‍ 18 സംസ്ഥാനങ്ങളിലായി 75,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള 52 കടുവ സംരക്ഷണ കേന്ദ്രങ്ങളാണ് ഇന്ത്യയിലുള്ളത്. ആഗോള തലത്തിലെ ഏകദേശം 75 ശതമാനം കാട്ടു കടുവകളും ഇന്ത്യയിലാണുളളത്. 2022 എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിച്ചതെങ്കിലും അതിലും നാല് വര്‍ഷം മുമ്ബ്, 2018-ല്‍ തന്നെ കടുവകളുടെ എണ്ണം ഇരട്ടിയാക്കുകയെന്ന ലക്ഷ്യം ഇന്ത്യ കൈവരിച്ചു.

2014-ല്‍ 2226 ആയിരുന്നു കടുവകളുടെ എണ്ണമെങ്കില്‍ 2018-ല്‍ 2967 ആയി ഉയര്‍ന്നു. കടുവ സംരക്ഷണത്തിനുള്ള ബജറ്റ് വിഹിതം 2014-ല്‍ 185 കോടി രൂപയില്‍ നിന്ന് 2022-ല്‍ 300 കോടി രൂപയായി മോദി സര്‍ക്കാര്‍ വര്‍​ധിപ്പിച്ചു. ഏഷ്യന്‍ സിംഹങ്ങളുടെ എണ്ണത്തിലും ക്രമാനുഗതമായ വര്‍ധനവ് കാണിക്കുന്നുണ്ട്. 2015-ല്‍ 523 സിംഹങ്ങള്‍ ഉണ്ടായിരുന്നിടത്ത് നിന്ന് ഇപ്പോള്‍ ഇന്ത്യയില്‍ 674 സിംഹങ്ങളുണ്ട്. കൂടാതെ 2014-ലെ കണക്കനുസരിച്ച്‌ 7,910 പുള്ളിപ്പുലികളാണ് രാജ്യത്തുണ്ടായിരുന്നതെങ്കില്‍ ഇന്ത്യയില്‍ ഇപ്പോള്‍ 12,852 പുള്ളിപ്പുലികളുണ്ട്. ഏകദേശം 60 ശതമാനത്തോളം വര്‍ധനവ് പുള്ളിപ്പുലികളുടെ എണ്ണത്തില്‍ ഉണ്ടായിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിപ ഭീതി ഒടുങ്ങുന്നു; സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾകൂടി ആശുപത്രി വിട്ടു

0
കോഴിക്കോട്: നിപയില്‍ ആശ്വാസം. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിശോധന...

തലസ്ഥാനത്ത് വീണ്ടും ലഹരിവേട്ട ; മാരക മയക്കുമരുന്നുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ!

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. കാട്ടാക്കട തച്ചോട്ടുകാവ്...

ഡൽഹിയിൽ വീണ്ടും വൻ ഭീകരവേട്ട; ഭീകരവാദ മൊഡ്യൂൾ തകർത്ത് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ

0
ന്യൂ ഡൽഹി: ഡൽഹിയിൽ വീണ്ടും ഭീകരവാദ മൊഡ്യൂൾ തകർത്തായി ദില്ലി പൊലീസ്...

ബിനോയ് വിശ്വത്തിന് പക്വതയില്ലെന്ന് വിമർശനം; സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ സെക്രട്ടറിക്ക് നേരെ പടയൊരുക്കം

0
തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ...