ന്യൂഡല്‍ഹി : രാജ്യത്ത് 40134 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 422 പേരാണ് രോഗബാധിതരായി മരിച്ചത്. 2.81 ശതമാനമാണ് ടിപിആര്‍. രോഗമുക്തി നിരക്ക് 97.35 ശതമാനവും. അതേസമയം കേരളമുൾപ്പടെ കൊവിഡ് വ്യാപനം കൂടിയ 10 സംസ്ഥാനങ്ങളോട് നിയന്ത്രണം കൂടുതൽ കടുപ്പിക്കാൻ കേന്ദ്രം ആവശ്യപ്പെട്ടു.
പത്ത് ശതമാനത്തിന് മുകളിൽ ടിപിആര്‍ നിരക്കുള്ള ജില്ലകൾ അടച്ചിടണമെന്നാണ് ആരോഗ്യ സെക്രട്ടറിയുടെ നിർദ്ദേശം. ഇതിനിടെ വൈറസിന്‍റെ വ്യാപനത്തോത് സൂചികയായ ആർ വാല്യൂ രാജ്യത്ത് കൂടുന്നതായി എയിംസ് ഡയറക്ടർ റൺദീപ് ഗുലേരിയ പറഞ്ഞു.
രാജ്യത്ത് 46 ജില്ലകളിൽ ടിപിആർ 10 ശതമാനത്തിൽ അധികമാണ്. ഈ ജില്ലകൾ അടച്ചിടണമെന്ന് കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ നിർദേശം നൽകി. അയൽ സംസ്ഥാനങ്ങളിലേക്ക് വ്യാപനമുണ്ടാകാതിരിക്കാൻ ജാഗ്രത വേണമെന്നും നിർദേശമുണ്ട്.