ഭൂട്ടാനിലേക്ക് ഇനി ട്രെയിനിൽ പോകാം ; സഞ്ചാരികൾക്കിത് സ്വപ്നസാഫല്യം

For full experience, Download our mobile application:
Get it on Google Play

യാത്രാപ്രേമിയായ ഏത് ഇന്ത്യക്കാരന്‍റെയും  ലിസ്റ്റിലുള്ള ഇടങ്ങളിലൊന്നായിരിക്കും ഭൂട്ടാന്‍. അതിമനോഹരമായ പ്രകൃതിയും ബുദ്ധമത സംസ്‌കാരവും വാഹനങ്ങളുടെ ഹോണ്‍ ശബ്ദവുമില്ലാത്ത ഭൂട്ടാനിലേക്കുള്ള റെയില്‍പാത ടൂറിസം ലക്ഷ്യമിട്ടുള്ളതാണ്. ഏകദേശം 57.5 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന റെയില്‍ പാതയാണ് യാഥാര്‍ത്ഥ്യമാവാന്‍ പോവുന്നത്. ഇന്ത്യ – ഭൂട്ടാന്‍ റെയില്‍പാത അസമിന് ലോക ടൂറിസം ഭൂപടത്തില്‍ അസമിന് വലിയ പ്രാധാന്യം നല്‍കുമെന്നത് പ്രസക്തമാണ്. ഒരു ഭാഗം ഹിമാലയവുമായും മറുഭാഗത്ത് ഇന്ത്യയുടെ അസം, അരുണാചല്‍ പ്രദേശ്, പശ്ചിമ ബംഗാള്‍, സിക്കിം എന്നീ നാല് ഇന്ത്യന്‍ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് ഭൂട്ടാന്‍. അതുകൊണ്ടുതന്നെ ഇന്ത്യന്‍ സഞ്ചാരികളുടെ വിദേശയാത്രകളില്‍ പ്രഥമസ്ഥാനം തന്നെ ഭൂട്ടാനുണ്ട്.

റെയില്‍പാത ആരംഭിക്കുന്നത് അസമില്‍ നിന്നായതുകൊണ്ട് ഭൂട്ടാന്‍ കാണാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാരും ഇന്ത്യയിലെത്തുന്ന വിദേശികളും വലിയ തോതില്‍ അസമില്‍ എത്തും. അസമിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് സഞ്ചാരികളുടെ ഒഴുക്ക് വലിയ സംഭാവനകള്‍ നല്‍കുമെന്നാണ് വിദേശകാര്യ മന്ത്രിയും പറയുന്നത്. 2026ല്‍ പദ്ധതി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റൊരു വസ്തുത റെയില്‍പാത ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ചരക്ക് കൈമാറ്റത്തിന് സഹായകമാവുമെന്നതാണ്. ഇക്കാലമത്രയും ചരക്ക്-സേവന കൈമാറ്റം റോഡുമാര്‍ഗമാണ് നടന്നിരുന്നത്. റോഡുകളെ മാത്രം ആശ്രയിച്ചുള്ള ചരക്ക് കൈമാറ്റം പലപ്പോഴും ഉയര്‍ന്ന ചെലവ്, കാലാവസ്ഥ വെല്ലുവിളികള്‍ പോലുള്ള പ്രതിസന്ധികള്‍ സൃഷ്ടിച്ചിട്ടുള്ളതാണ്. അതില്‍ നിന്നുള്ള മോചനം കൂടിയായിരിക്കും ഈ റെയില്‍പാത.

കൃത്യമായി പറഞ്ഞാല്‍ 2005 ജനുവരി 25നാണ് ഈ റെയില്‍പാത സംബന്ധിച്ച് ഇന്ത്യയും ഭൂട്ടാനും തമ്മില്‍ ധാരണയിലെത്തിയത്. അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും ഭൂട്ടാന്‍ രാജാവായ ട്രക്ക് ഗ്യാല്‍പോയും ഇതുസംബന്ധിച്ച ധാരണാപത്രത്തിലും ഒപ്പുവെച്ചു. അസം, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളില്‍ നിന്ന് റെയില്‍പാത വികസിപ്പിക്കുന്നതിന്റെ സാധ്യതാപഠനം നടത്തുന്നതിനായിരുന്നു ധാരണ. ഭൂട്ടാന്‍ അതിര്‍ത്തിയിലെ ഏതെങ്കിലും ഒരു പട്ടണത്തിലേക്കായിരിക്കും പാത. ഇത്രയുമായിരുന്നു അന്നെടുത്ത തീരുമാനം. ശേഷം കഴിഞ്ഞവര്‍ഷമാണ് അസം-ഗെലെഫു റെയില്‍പാത എന്ന രീതിയിലേക്ക് തീരുമാനമായത്. 2022 ഡിസംബറിലായിരുന്നു അത്. ടൂറിസത്തിനൊപ്പം വ്യാപാര – വാണിജ്യ ബന്ധങ്ങള്‍ ദൃഢമാക്കുന്ന പദ്ധതിയെന്നാണ് ഭൂട്ടാന്‍ വിദേശകാര്യ മന്ത്രി ഡോ. ടാണ്ടി ഡോര്‍ജി പറഞ്ഞത്. വിസയില്ലാതെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് സന്ദര്‍ശിക്കാന്‍ സാധിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഭൂട്ടാന്‍. നിലവില്‍ റോഡ്, വിമാനം, റെയില്‍ മാര്‍ഗം ഭൂട്ടാനിലെത്താം. വിമാനത്തില്‍ പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ന്യൂഡല്‍ഹി, കൊല്‍ക്കത്ത, ബാഗ്ഡോഗ്ര, ഗുവാഹത്തി എന്നിവിടങ്ങളില്‍ നിന്ന് ഭൂട്ടാന്‍ എയര്‍ലൈന്‍സ് വഴി യാത്ര ചെയ്യാം. ഇന്ത്യയിലെ വോട്ടര്‍ ഐഡി കാര്‍ഡുണ്ടെങ്കില്‍ പാസ്‌പോര്‍ട്ടും നിര്‍ബന്ധമില്ലെന്ന പ്രത്യേകതയുമുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നനാക്കി മോചനദ്രവ്യം ആവശ്യപ്പെട്ട കേസ് : ഒരാൾ കൂടി അറസ്റ്റിൽ

0
കോഴിക്കോട്: ബെം​ഗളൂരുവിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി ന​ഗ്നനാക്കി മര്‍ദ്ദിക്കുകയും രക്ഷിതാക്കളെ വിളിച്ച്...

നേപ്പാളിൽനിന്ന് 16 മലയാളികൾ കൂടി നാട്ടിലേക്ക് മടങ്ങി ; ഇനി കണ്ടെത്താനുള്ളത് ഏഴ് മലയാളികളെ

0
ന്യൂഡൽഹി: നേപ്പാളിൽ കുടുങ്ങിയ 16 മലയാളികൾ സുരക്ഷിതരായി തിരികെ മടങ്ങിയെന്ന് മുഖ്യമന്ത്രി...

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...