ന്യൂസിലന്‍ഡ് പര്യടനം : ചരിത്രം ആവര്‍ത്തിക്കുമെന്ന് കോലി

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: ന്യൂസിലന്‍ഡ് പര്യടനം ആരംഭിക്കും മുന്‍പ് ആത്മവിശ്വാസത്തോടെ ഇന്ത്യന്‍ നായകന്‍ വിരാട് കോലി. കഴിഞ്ഞ തവണത്തെ പ്രകടനമാണ് കോലിക്ക് പ്രതീക്ഷ നല്‍കുന്നത്.

‘കഴിഞ്ഞ തവണത്തെ പ്രകടനം വലിയ ആത്മവിശ്വാസം നല്‍കുന്നു. ന്യൂസിലന്‍ഡില്‍ എന്താണ് ചെയ്യേണ്ടത് എന്ന് കൃത്യമായി അറിയാം. വിദേശത്ത് കളിക്കുമ്പോള്‍ ഹോം ടീമിനെ സമ്മര്‍ദത്തിലാക്കാന്‍ കഴിഞ്ഞാല്‍ ക്രിക്കറ്റ് ആസ്വദിക്കാനാകും. മധ്യ ഓവറുകളില്‍ ന്യൂസിലന്‍ഡിനെ വിറപ്പിച്ചു, വിക്കറ്റുകള്‍ നേടി, സ്‌പിന്നര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുത്തു. കഴിഞ്ഞ തവണത്തെ അതേ തീവ്രത പ്രകടനത്തില്‍ പുറത്തെടുക്കാനാണ് ശ്രമം’- ന്യൂസിലന്‍ഡിലേക്ക് തിരിക്കും മുന്‍പ് വിരാട് കോലി പറഞ്ഞു.

കഴിഞ്ഞ തവണ അഞ്ച് ഏകദിനം കളിച്ചപ്പോള്‍ 4-1ന് ഇന്ത്യ വിജയിച്ചിരുന്നു. എന്നാല്‍ ടി20 പരമ്പര 1-2ന് നഷ്‌ടപ്പെട്ടു. ഇക്കുറി അഞ്ച് ടി20കളും മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റുകളാണ് ടീം ഇന്ത്യ കളിക്കുക. ആദ്യ ട്വന്‍റി 20 വെള്ളിയാഴ്‌ച ഓക്‌‌ലന്‍ഡില്‍ നടക്കും. ന്യൂസിലന്‍ഡ് പര്യടനത്തിനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം യാത്രതിരിച്ചു. രാത്രിയാണ് താരങ്ങള്‍ ന്യൂസിലന്‍ഡിലേക്ക് വിമാനം കയറിയത്. ട്വന്‍റി 20 ടീമിനെ മാത്രമേ നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ളൂ.

ഇന്ത്യന്‍ സ്‌ക്വാഡ്

വിരാട് കോലി(നായകന്‍), രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, വാഷിംഗ്‌ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, ശിവം ദുബെ, ലോകേഷ് രാഹുല്‍, ഋഷഭ് പന്ത്, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, ജസ്‌പ്രീത് ബുമ്ര, മുഹമ്മദ് ഷമി, നവ്‌ദീപ് സെയ്‌നി, ശാര്‍ദുല്‍ ഠാക്കൂര്‍.

ന്യൂസിലന്‍ഡ് സ്‌ക്വാഡ്

കെയ്ന്‍ വില്യംസണ്‍(ക്യാപ്റ്റന്‍), ഹാമിഷ് ബെന്നറ്റ്, ടോം ബ്രൂസ്, കോളിന്‍ ഡി ഗ്രാന്‍ഹോം, മാര്‍ട്ടിന്‍ ഗപ്ടില്‍, സ്കോട്ട് കുഗ്ലെജന്‍, ഡാരില്‍ മിച്ചല്‍, കോളിന്‍ മണ്‍റോ, റോസ് ടെയ്‌ലര്‍, ബ്ലെയര്‍ ടിക്‌നര്‍, മിച്ചല്‍ സാന്റ്നര്‍, ടിം സീഫര്‍ട്ട്, ഇഷ് സോധി, ടിം സൗത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...