അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എന്‍.വി. രമണയുടെ പേര് നിര്‍ദേശിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എന്‍.വി. രമണയുടെ പേരു നിര്‍ദേശിച്ച് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ. ജസ്റ്റിസ് രമണയുടെ പേര് ശുപാര്‍ശ ചെയ്ത് ചീഫ് ജസ്റ്റിസ് കേന്ദ്ര സര്‍ക്കാരനു കത്തുനല്‍കി. ശുപാര്‍ശയ്ക്ക് രാഷ്ട്രപതി അംഗീകാരം നല്‍കുന്നതോടെ നിയമനം ഔദ്യോഗികമാകും.
ജസ്റ്റിസ് രമണയ്‌ക്കെതിരെ അഴിമതിയാരോപണം ഉന്നയിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഢി ചീഫ് ജസ്റ്റിസ് ബോബ്ഡെയ്ക്ക് കത്തയച്ചിരുന്നു.

ഇതില്‍ സുപ്രീംകോടതി നടത്തിയ ആഭ്യന്തര അന്വേഷണത്തില്‍ ജസ്റ്റിസ് രമണയ്ക്ക് ക്ലീന്‍ ചീറ്റ് നല്‍കിയെന്നാണ് വിവരം. അടുത്ത മാസം 23നാണ് ചീഫ് ജസ്റ്റിസ് ബോബ്ഡെ വിരമിക്കുന്നത്. രാഷ്ട്രപതി അംഗീകാരം നല്‍കിയാല്‍ ജസ്റ്റിസ് രമണ ഇന്ത്യയുടെ 48ാമത് ചീഫ് ജസ്റ്റിസായി ഏപ്രില്‍ 24ന് സത്യപ്രതിജ്ഞ ചെയ്യും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...