എന്‍.എസ്​.എസിനെ വിരട്ടാമെന്ന്​ കരുതേണ്ട ; പിണറായി വിജയന് മറുപടിയുമായി ജി സുകുമാരന്‍ നായര്‍

For full experience, Download our mobile application:
Get it on Google Play

ചങ്ങനാശ്ശേരി: എന്‍.എസ്​.എസിനെയോ അതിന്റെ നേതൃത്വത്തെയോ വിരട്ടാമെന്ന്​ ചിന്തിക്കുന്നവര്‍ മൂഡസ്വര്‍ഗത്തിലാണെന്ന്​ ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. എന്‍.എസ്​. എസിനെതിരെയുള്ള മുഖ്യമ​ന്ത്രിയുടെ പരാമര്‍ശത്തിന്  മറുപടി പറയുകയായിരുന്നു അദ്ദേഹം.

എന്‍.എസ്.എസിന് സര്‍ക്കാരിനോട് ഒരു പെരുമാറ്റം ഉണ്ടെന്ന് നാട്ടിലൊരു അഭിപ്രായം ഉയരുന്നുണ്ടെന്നും അത്​ സുകുമാരന്‍ നായര്‍ മനസിലാക്കുന്നത്​ നല്ലതാണെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന. സംസ്ഥാന സര്‍ക്കാരിനെതിരെ എന്‍.എസ്​.എസ്​ നടത്തുന്ന തുടര്‍ച്ചയായ വിമര്‍ശനങ്ങളില്‍ സംശയങ്ങളുയരുന്നു​ണ്ടെന്നും പിണറായി പറഞ്ഞിരുന്നു. ഇതിന്​ മറുപടിയായാണ്​ സുകുമാരന്‍ നായര്‍ ഇന്ന്​ വാര്‍ത്താ കുറിപ്പ്​ പുറത്തിറക്കിയത്​.

സംസ്​ഥാന സര്‍ക്കാരിനോട്​ എന്‍.എസ്​.എസ്​ ആവശ്യപ്പെട്ടത്​ മൂന്നു കാര്യങ്ങളാണെന്ന്​ സുകുമാരന്‍ നായര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ശബരിമലയിലെ യുവതീ പ്രവേശനം സംബന്ധിച്ച്‌​ വിശ്വാസികള്‍ക്ക്​ അനുകൂലമായ നിലപാട്​ വേണം, മുന്നോക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക്​ 10 ശതമാനം സാമ്പത്തിക സംവരണം കേരളത്തിലും നടപ്പാക്കണം, മന്നത്തുപത്മനാഭ​ന്റെ ജന്മദിനത്തിലെ പൊതു അവധി നെഗോഷ്യബിള്‍ ഇന്‍സ്​ട്രമെന്‍റ്​സ്​ ആക്​ടിന്റെ പരിധിയില്‍ കൂടി ഉള്‍പ്പെടുത്തണം എന്നിവയായിരുന്നു അവ.

അതില്‍ ശബരിമലയിലെ യുവതിപ്രവേശന വിഷയം ഇപ്പോഴും എവിടെ നില്‍ക്കുന്നുവെന്ന്​ ജനങ്ങള്‍ക്കറിയാം. സാമ്പത്തിക സംവരണത്തിന്റെ പ്രയോജനം മുന്നോക്ക വിഭാഗത്തിന്​ ഇതുവരെ ലഭിച്ചിട്ടില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. മന്നം ജയന്തി അവധി സംബന്ധിച്ച എന്‍.എസ്​.എസിന്റെ  ആവശ്യം നിസാരമായി കണ്ട്​ സര്‍ക്കാര്‍ അവഗണിക്കുകയായിരുന്നുവെന്നും വാര്‍ത്താകുറിപ്പില്‍ വിശദീകരിക്കുന്നു.

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങ​ളെ സംബന്ധിച്ച്‌​ എന്‍.എസ്​.എസ്​. ഒരിക്കലും പ്രതികരിച്ചിട്ടില്ലെന്നും രാഷ്ട്രീയമായി എന്‍.എസ്​.എസ്​ ഇപ്പോഴും സമദൂരത്തില്‍ തന്നെയാണെന്നും സുകുമാരന്‍ നായര്‍ വിശദീകരിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...