ഇറാനിയൻ കപ്പൽ ഐറിസ് ലവാൻ കൊച്ചി തുറമുഖത്ത് നങ്കൂരമിട്ടു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഇറാൻ കപ്പലിന് കൊച്ചി തീരത്ത് അഭയം നൽകിയെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ. ഈ മാസം 4ന് ഐറിസ് ലവാൻ കൊച്ചി തീരത്ത് അടുപ്പിച്ചു. കഴിഞ്ഞമാസം 28ന് ഐറിസ് ലവാൻ എന്ന കപ്പൽ തീരത്ത് അടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട അനുമതി ഇറാൻ തേടിയിരുന്നു. കപ്പലിൽ സാങ്കേതിക പ്രശ്നം കണ്ടെത്തിയതിനെ തുടന്നാണ് തീരത്ത് അടുപ്പിക്കാൻ അനുമതി തേടിയത്. കപ്പലിൽ ഉണ്ടായിരുന്ന 183 പേരെ കൊച്ചിയിലെ നാവിക കേന്ദ്രങ്ങളിൽ പാർപ്പിച്ചിരിക്കുന്നുവെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു.

അന്താരാഷ്ട്ര ഫ്ലീറ്റ് റിവ്യൂവിനായി ഈ മേഖലയിലുണ്ടായിരുന്ന കപ്പൽ ആയിരുന്നു ഐറിസ് ലവാൻ. ഐറിസ് ലവാൻ യുദ്ധ കപ്പൽ ആണ്. മാർച്ച് ഒന്നിനാണ് തീരത്തടിപ്പിക്കാൻ അനുമതി നൽകിയത്. ഐറിസ് ദേനയ്ക്ക് നേരെയുണ്ടായ ആക്രമണത്തിൽ കേന്ദ്ര സർക്കാരിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. ഇന്ത്യൻ നാവികസേനയുടെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര നാവിക അഭ്യാസത്തിന്റെ ഭാഗമായി എത്തിയതായിരുന്നു ഐറിസ് ലവാനും. ആക്രമണ ഭീഷണിയെ തുടർന്ന് ശ്രീലങ്കൻ സമുദ്രാതിർത്തിയിൽ എത്തിയ ഇറാന്റെ രണ്ടാമത്തെ യുദ്ധക്കപ്പൽ സുരക്ഷിതം.

ഐറിൻസ് ബുഷെർ യുദ്ധക്കപ്പൽ ട്രിങ്കോമാലി തുറമുഖപ്രദേശത്തേക്ക് മാറ്റിയിരുന്നു. 208 ജീവനക്കാരെ കൊളംബോയിലേക്കും മാറ്റി. അമേരിക്ക ആക്രമിച്ച ഐറിസ് ദേന കപ്പലിന് ഗാലെയ്ക്ക് സമീപം പ്രവേശന അനുമതിയ്ക്കായി 11 മണിക്കൂർ കാത്തിരിക്കേണ്ടി വന്നതിനെ ശ്രീലങ്കൻ പ്രതിപക്ഷം വിമർശിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നവകേരള യാത്ര മർദ്ദനക്കേസ് അട്ടിമറി ശ്രമം; എം.ആർ. അജിത് കുമാറിന്റെ പേര് പരാമർശിച്ച് എസ്‌ഐടി...

0
തിരുവനന്തപുരം: നവകേരള യാത്രക്കിടെ കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ് അട്ടിമറിക്കാൻ...

പശ്ചിമേഷ്യയിലെ സംഘർഷം; കൊച്ചി–ഗൾഫ് എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസുകൾ പുനഃക്രമീകരിച്ചു

0
കൊച്ചി: പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്പ്രസ്‌...

നീറ്റ്-യുജി ഫലം പ്രസിദ്ധീകരിച്ചു ; 11.21 ലക്ഷം പേർ യോഗ്യത നേടി

0
ന്യൂഡല്‍ഹി: നീറ്റ് - യുജി ഫലം പ്രഖ്യാപിച്ചു. 11.21 ലക്ഷം പരീക്ഷാര്‍ഥികള്‍...

മദ്യപിച്ച് വാഹനമോടിച്ചെന്ന കുറ്റം തെളിയിക്കാൻ മണം മാത്രം പോര : ഉത്തരാഖണ്ഡ് ഹൈക്കോടതി

0
ഡറാഡൂൺ: ശാസ്ത്രീയമായ തെളിവുകളുടെ അഭാവത്തിൽ, മദ്യത്തിന്റെ മണമുണ്ടെന്നതിൻ്റെ പേരിൽ മാത്രം മദ്യപിച്ച്...