ഡല്‍ഹി: രാജ്യത്ത് കടുവകളുടെ എണ്ണം വര്‍ധിച്ചു. കടുവ സെന്‍സസ് പ്രകാരം കടുവകളുടെ എണ്ണം 3167 ആയാണ് ഉയര്‍ന്നത്. കടുവകളുടെ എണ്ണത്തില്‍ ഇരുനൂറിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 2018ല്‍ 2967 ആയിരുന്നു കടുവകളുടെ എണ്ണം. കടുവകളുടെ എണ്ണത്തില്‍ 6.74 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് കടുവ സെന്‍സസിന്റെ പ്രകാശനം നടത്തിയത്. പ്രൊജക്ട് ടൈഗറിന്റെ 50-ാം വാര്‍ഷികത്തിലാണ് പുതിയ കണക്ക് പുറത്തുവിട്ടത്.
2006ല്‍ രാജ്യത്ത് 1411 കടുവകളാണ് ഉണ്ടായിരുന്നത്. 2006ന് ശേഷം കടുവകളുടെ എണ്ണത്തില്‍ 124 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. വിവിധ രാജ്യങ്ങളില്‍നിന്ന് കൂടുതല്‍ കടുവകളെ ഇന്ത്യയിലെത്തിക്കാന്‍ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് കടുവാ സംരക്ഷണത്തിനായി പുതിയ പദ്ധതികളും അദ്ദേഹം പ്രഖ്യാപിച്ചു.