അഹമ്മദാബാദ് വിമാനാപകടത്തിലെ ഇറ്റാലിയന്‍ മാധ്യമ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: അഹമ്മദാബാദില്‍ എയര്‍ ഇന്ത്യയുടെ എഐ 171 വിമാനം അപകടത്തില്‍പ്പെട്ടത് വിമാനത്തിലെ ഇന്ധന സ്വിച്ചുകള്‍ പൈലറ്റ് മനഃപൂര്‍വം ഓഫാക്കിയതുകൊണ്ടാണെന്ന ഇറ്റാലിയന്‍ മാധ്യമ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ. റിപ്പോര്‍ട്ട് തെറ്റുകള്‍ നിറഞ്ഞ ഊഹാപോഹം മാത്രമാണെന്ന് എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) പ്രതികരിച്ചു. അപകടത്തെ കുറിച്ചുള്ള അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതേയുള്ളൂവെന്നും അന്തിമ നിഗമനത്തിലെത്തിയിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. എല്ലാ ചട്ടങ്ങളും അനുസരിച്ചുകൊണ്ടും വിമാനാപകടങ്ങളില്‍ സ്വീകരിക്കേണ്ട അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുമുള്ള അന്വേഷണമാണ് നടക്കുന്നതെന്ന് എഎഐബി പറഞ്ഞു.

ഇത്തരം അന്വേഷണങ്ങള്‍ സാങ്കേതികവും തെളിവുകളെ അടിസ്ഥാനമാക്കിയുള്ളതുമാണ്. അപകടത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്തുകയും വിമാനങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കുകയുമാണ് അന്വേഷണത്തിന്റെ ലക്ഷ്യം. അല്ലാതെ തിടുക്കത്തില്‍ ആരെയെങ്കിലും കുറ്റപ്പെടുത്തുകയല്ല. പ്രാഥമിക ഘട്ടത്തില്‍ പുറത്തുവിട്ട അന്വേഷണ റിപ്പോര്‍ട്ട് ആ ഘട്ടത്തില്‍ ലഭിച്ച വിവരങ്ങളെ അടിസ്ഥാനമാക്കി മാത്രമുള്ളതാണ്. അന്വേഷണം പൂര്‍ത്തിയായാല്‍ മാത്രമേ യഥാര്‍ഥ കാരണങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള അന്തിമ റിപ്പോര്‍ട്ട് പുറത്തുവരൂവെന്നും എഎഐബി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വെറ്ററിനറി സര്‍ജന്‍ നിയമനം മൃഗസംരക്ഷണവകുപ്പ് ജില്ലയില്‍ നടപ്പാക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളിലേക്ക് വെറ്ററിനറി...

ആവോലിക്കുഴിയില്‍ പശുക്കിടാവിനെ കൊന്നുഭക്ഷിച്ചത് പുലി : ചിത്രങ്ങള്‍ വനം വകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ പതിഞ്ഞു

0
കോന്നി : കോന്നി ഗ്രാമപഞ്ചായത്തിലെ ആവോലിക്കുഴിയില്‍ പശുക്കിടാവിനെ കൊന്ന് ഭക്ഷിച്ചത് പുലിയാണെന്ന് വനം...

സ്‌പൈസ് ജെറ്റ് വിമാന പ്രതിസന്ധി അനിശ്ചിതമായി തുടരുന്നു

0
കൊച്ചി: സ്‌പൈസ് ജെറ്റ് വിമാന പ്രതിസന്ധി അനിശ്ചിതമായി തുടരുന്നു. ഇന്ന് രാവിലെ...

വി കുഞ്ഞികൃഷ്ണന് എതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രാഗേഷ്

0
കണ്ണൂര്‍: പയ്യന്നൂര്‍ എംഎല്‍എ വി കുഞ്ഞികൃഷ്ണന് എതിരെ രൂക്ഷ വിമര്‍ശനവുമായി...