ദില്ലി: രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു. ഇന്ന് രാജ്യത്ത് 5,874 പുതിയ കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. കേസുകളുടെ എണ്ണത്തില്‍ ഇന്നലത്തെ അപേക്ഷിച്ച് 18 ശതമാനം കുറവ് രേഖപ്പെടുത്തി. ചികിത്സയിലുള്ളവരുടെ എണ്ണം 49,015 ആണ്. 25 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണസംഖ്യ 5,31,533 ആയി. കന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.31 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി 4.25 ശതമാനവുമാണ്. രോഗമുക്തി നിരക്ക് 98.71 ശതമാനം. മരണനിരക്ക് 1.18 ശതമാനം. ഇതുവരെ 220.66 കോടി ഡോസ് കൊവിഡ് വാക്സീന്‍ വിതരണം ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 8148 പേര്‍ രോഗമുക്തി നേടിയതോടെ കൊവിഡില്‍ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 4,43,64,841 ആയി. രാജ്യത്ത് ശനിയാഴ്ച 7171 കൊവിഡ് കേസുകളും 40 പുതിയ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.