Saturday, January 25, 2025 10:37 pm

റിപ്പബ്ലിക് ദിനാഘോഷത്തിന് ഒരുങ്ങി രാജ്യം ;പൗരത്വ പ്രക്ഷോഭം തുടരവെ രാജ്യമെങ്ങും കനത്ത സുരക്ഷ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : എഴുപത്തി ഒന്നാമത് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കായി രാജ്യം ഒരുങ്ങി. നാളെ ഡല്‍ഹി രാജ്പഥില്‍ നടക്കുന്ന ഔദ്യോഗിക ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദേശീയ പതാക ഉയര്‍ത്തും. ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബോള്‍സനാരോ മുഖ്യാതിഥിയാകും. രാഷ്ട്രപതി ഇന്ന് വൈകീട്ട് 7 മണിക്ക് റിപ്പബ്ലിക് ദിന സന്ദേശം നല്‍കും.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധം രാജ്യത്താകമാനം തുടരവെയാണ് റിപ്പബ്ലിക് ദിനാഘോഷം. അതിനാല്‍ ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. രാജ്പഥിലേക്കുള്ള റോഡുകള്‍, പൊതു സ്ഥലങ്ങള്‍, പ്രതിഷേധ വേദികള്‍ തുടങ്ങിയ ഇടങ്ങളില്‍ കൂടുതല്‍ സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ചെങ്കോട്ട അടക്കമുള്ളവിടങ്ങളിലായി 150 സിസിടിവി ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്.

രാഷ്ട്രപതി രാജ്പഥിലൊരുക്കിയിട്ടുള്ള വേദിയിലെത്തുന്നതോടെയാണ് പരിപാടികള്‍ക്ക് തുടക്കമാവുക. കാലത്ത് 9 മണിക്ക് രാഷ്ട്രപതി ദേശീയ പതാക ഉയര്‍ത്തും. വിശിഷ്ട സേവാ മെഡലുകള്‍ വിതരണം ചെയ്യും. ശേഷം ആര്‍മി നേവി എയര്‍ഫോഴ്സ് സേന വിഭാഗങ്ങളുടെ പരേഡും സംസ്ഥാനങ്ങളുടെ നിശ്ചല ദൃശ്യ പ്രദര്‍ശനവും നടക്കും.

ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബോള്‍സനാരോയാണ് മുഖ്യാതിഥി. കഴിഞ്ഞ ജനുവരിയിൽ പ്രസിഡന്റായ ശേഷം ആദ്യമായാണ് ജൈര്‍  ഇന്ത്യയിലെത്തുന്നത്. ജൈറിന്റെ   നിലപാടുകളിലെ വിയോജിപ്പ് ചൂണ്ടിക്കാട്ടി സിപിഐ പരിപാടി ബഹിഷ്കരിക്കുമെന്ന് അറിയിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം തുടരുന്ന ശഹീന്‍ ബാഗ്, ജാമിഅ തുടങ്ങിയ ഇടങ്ങളില്‍ റിപ്പബ്ലിക് ദിനാഘോഷവും ഭരണഘടന സംരക്ഷണ പരിപാടികളും നിശ്ചയിച്ചിട്ടുണ്ട്. അലിഖണ്ഡ് മുസ്‍ലിം സര്‍വകലാശാലയിലെ ആഘോഷം ബഹിഷ്കരിച്ച് പുറത്ത് പരിപാടി സംഘടിപ്പിക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പള്ളിക്കല്‍ കുടുംബാരോഗ്യ കേന്ദ്രം : കെട്ടിട നിര്‍മ്മാണ ഉദ്ഘാടനം നാളെ (ജനുവരി 26)

0
പത്തനംതിട്ട : പള്ളിക്കല്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ പുതിയ കെട്ടിട നിര്‍മ്മാണ ഉദ്ഘാടനം...

സംസ്ഥാനത്തെ വികസന പദ്ധതികൾക്ക് ബജറ്റിൽ പണം അനുവദിക്കണം ; നിർമല സീതാരാമന് കത്തയച്ച് ഡി.കെ....

0
ബംഗളരു: സംസ്ഥാന സർക്കാർ അടുത്തിടെ ആരംഭിച്ച പദ്ധതികൾക്ക് ബജറ്റിൽ ഫണ്ട് അനുവദിക്കണമെന്ന്...

മലയാളി യുവതി കുവൈത്തിൽ നിര്യാതയായി

0
കുവൈത്ത് സിറ്റി: കോഴിക്കോട് സ്വദേശിനി കുവൈത്തിൽ നിര്യാതയായി. കോഴിക്കോട് മൂടാടി പാലക്കുളം...

എംടിക്ക് പത്മവിഭൂഷണ്‍, ജോസ് ചാക്കോ പെരിയപുറത്തിനും ശ്രീജേഷിനും ശോഭനക്കും പത്മഭൂഷണ്‍

0
ന്യൂഡല്‍ഹി: മലയാളത്തിന്റെ പ്രിയസാഹിത്യകാരന്‍ എംടിക്ക് പത്മവിഭൂഷണ്‍ പുരസ്‌കാരം. മരണാനന്തര ബഹുമതിയായാണ് പുരസ്‌കാരം...