ഇന്ത്യ – അമേരിക്ക വ്യാപാര കരാര്‍ ചര്‍ച്ചകള്‍ ഇന്ന് പുനരാരംഭിക്കും ; യു.എസ് മുഖ്യവാണിജ്യ പ്രതിനിധി ഡല്‍ഹിയിലെത്തി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ഇന്ത്യ – അമേരിക്ക വ്യാപാര കരാര്‍ ചര്‍ച്ചകള്‍ ഇന്ന് പുനരാരംഭിക്കും. ചര്‍ച്ചക്കായി യു.എസ് മുഖ്യവാണിജ്യ പ്രതിനിധി ബ്രെന്‍ഡന്‍ ലിന്‍ച്ചിയും സംഘവും ഡല്‍ഹിയിലെത്തി. ഇന്ത്യയ്ക്കു മേല്‍ അമേരിക്ക 50 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തിയതിനു ശേഷം ഇരുരാജ്യങ്ങളും തമ്മില്‍ നേരിട്ടു നടത്തുന്ന ആദ്യ വ്യാപാര ചര്‍ച്ചയാണിത്. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധിക തീരുവ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മില്‍ ഓഗസ്റ്റ് 25 ന് നടക്കാനിരുന്ന ചര്‍ച്ചകള്‍ മാറ്റിവച്ചിരുന്നു. കഴിഞ്ഞയാഴ്ച, ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര തടസ്സങ്ങള്‍ പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇതിനെ സ്വാഗതം ചെയ്തിരുന്നു. ഇന്ത്യയും യുഎസും സ്വാഭാവിക പങ്കാളികളാണെന്നാണ് പ്രധാനമന്ത്രി പ്രതികരിച്ചത്. ഇതിനെ തുടര്‍ന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ഭിന്നതകളില്‍ അയവുണ്ടാകുന്നത്. ഒക്ടോബര്‍ – നവംബര്‍ മാസത്തോടെ കരാറിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കാനാണ് ഇരുരാജ്യങ്ങളുടെയും ലക്ഷ്യം. ചര്‍ച്ചയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് വാണിജ്യ മന്ത്രാലയത്തിലെ പ്രത്യേക സെക്രട്ടറി രാജേഷ് അഗര്‍വാള്‍ പങ്കെടുക്കും.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്യൂയസ് ജീവനക്കാർ വൈപ്പിൻ ബീച്ചിൽ ശുചീകരണ പ്രവർത്തനം നടത്തി

0
കൊച്ചി: കേരള വാട്ടർ അതോറിറ്റിയുമായി സഹകരിച്ച് കൊച്ചിയിലെ കുടിവെള്ള വിതരണ...

സ്‌കൂളിലെ ചെറിയ തർക്കത്തിന് പ്രതികാരമായി പെൺകുട്ടിയെയും സഹോദരിയെയും വഴിയിലിട്ട് തല്ലിച്ചതച്ച് സഹപാഠിയുടെ കുടുംബം

0
ഗാന്ധിനഗർ: ഗുജറാത്തിൽ രണ്ട് സ്‌കൂൾ വിദ്യാർത്ഥികൾ തമ്മിലുണ്ടായ നിസ്സാര തർക്കം...

നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക്‌ കാരണം ഇടത് സർക്കാരെന്ന് വൈദ്യുത മന്ത്രി സണ്ണി ജോസഫ്

0
കാസർകോട്: നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക്‌ കാരണം ഇടത് സർക്കാരെന്ന് വൈദ്യുത മന്ത്രി...

കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടലിൽ തീരുമാനമായതായി മന്ത്രി ബിന്ദു കൃഷ്ണ

0
കൊച്ചി: കൊച്ചിയിലെയും കോഴിക്കോട്ടെയും കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടലിൽ തീരുമാനമായതായി മന്ത്രി ബിന്ദു...