യുഎൻ സ്റ്റാറ്റിസ്റ്റിക്കൽ ബോഡിയിലേക്ക് വൻ ഭൂരിപക്ഷത്തോടെ ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

ഡൽഹി : യുൻ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷനിലേക്ക് ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടു. ചൈനയും ദക്ഷിണകൊറിയയും കൂടാതെ ഏഷ്യ പസഫിക് വിഭാഗത്തിൽ നിന്ന് ശേഷിക്കുന്ന സീറ്റിലാണ് ഇന്ത്യ മത്സരിച്ചത്. 53-ൽ 46 വോട്ടുകൾ നേടി വൻ പിന്തുണയോടെയാണ് ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടത്. ദക്ഷിണ കൊറിയയ്‌ക്കും ചൈനയ്‌ക്കും ഇടയിൽ രണ്ടാമത്തെ സ്ഥാനാർത്ഥിയെ ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇതിന് ശേഷമായിരിക്കും ഏഷ്യാ പസഫിക് സ്റ്റേറ്റ് അംഗത്തെ തിരഞ്ഞെടുക്കുന്നതിനുള്ള ബാലറ്റിംഗ് പ്രക്രിയ ആരംഭിക്കുക.

ഇന്ത്യ രഹസ്യ ബാലറ്റിലൂടെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. നാല് വർഷമാണ് ബോഡിയുടെ കാലാവധി. 2024 ജനുവരി ഒന്ന് മുതലാണ് പുതിയ സമിതി ചുമതലയേൽക്കുക. ജപ്പാൻ, സമോവ, കുവൈത്ത്, റിപ്പബ്ലിക് ഓഫ് കൊറിയ എന്നിവയാണ് ഏഷ്യ പസഫിക് രാജ്യങ്ങളിൽ നിന്നുള്ള നിലവിലെ അംഗങ്ങൾ. 24 അംഗ യുഎൻ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷനിൽ ആഫ്രിക്കൻ സംസ്ഥാനങ്ങളിൽ നിന്നും അഞ്ച്, കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും നാല്, ലാറ്റിനമേരിക്കൻ കരീബിയൻ എന്നിവിടങ്ങളിൽ നിന്നും നാല്, ബാക്കിയുള്ള മേഖലകളിൽ നിന്നും ഏഴ് എന്നിങ്ങനെയാണ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. അർജന്റീന, സിയറ ലിയോൺ, സ്ലോവേനിയ, യുക്രെയ്ൻ, യുണൈറ്റഡ് റിപ്പബ്ലിക് ഓഫ് ടാൻസാനിയ, യുഎസ്എ എന്നീ അംഗ രാജ്യങ്ങളും തിരഞ്ഞെടുക്കപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭാരതത്തിൽ മുസ്ലീങ്ങൾ ഉണ്ടാകരുതെന്ന് കരുതുന്നവർ യഥാർഥ ഹിന്ദുവല്ല : ആർഎസ്എസ് മേധാവി മോഹൻ ഭാ​ഗവത്

0
ന്യൂയോർക്ക്: ഹിന്ദുരാഷ്ട്ര സങ്കൽപം എന്നാൽ മുസ്ലീങ്ങളെ ഒഴിവാക്കിയുള്ളതല്ലെന്ന് ആർഎസ്എസ് മേധാവി മോഹൻ...

യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നനാക്കി മോചനദ്രവ്യം ആവശ്യപ്പെട്ട കേസ് : ഒരാൾ കൂടി അറസ്റ്റിൽ

0
കോഴിക്കോട്: ബെം​ഗളൂരുവിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി ന​ഗ്നനാക്കി മര്‍ദ്ദിക്കുകയും രക്ഷിതാക്കളെ വിളിച്ച്...

നേപ്പാളിൽനിന്ന് 16 മലയാളികൾ കൂടി നാട്ടിലേക്ക് മടങ്ങി ; ഇനി കണ്ടെത്താനുള്ളത് ഏഴ് മലയാളികളെ

0
ന്യൂഡൽഹി: നേപ്പാളിൽ കുടുങ്ങിയ 16 മലയാളികൾ സുരക്ഷിതരായി തിരികെ മടങ്ങിയെന്ന് മുഖ്യമന്ത്രി...

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...