ഇന്ത്യ ഭീകരാക്രമണത്തിന് മറുപടി നല്‍കുക മാത്രമാണ് ചെയ്തിരുന്നത് : ശശി തരൂര്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ സാധ്യമായതില്‍ ആരുടെയെങ്കിലും മധ്യസ്ഥത ഉണ്ടായതായി തനിക്ക് അറിവില്ലെന്ന് ശശി തരൂര്‍ കൊളംബിയയില്‍. സര്‍വകക്ഷി സംഘത്തിന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി കൊളംബിയയില്‍ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. യുദ്ധം ഇന്ത്യയുടെ ലക്ഷ്യമായിരുന്നില്ല. ഇന്ത്യ ഭീകരാക്രമണത്തിന് മറുപടി നല്‍കുക മാത്രമാണ് ചെയ്തിരുന്നത്. ഇന്ത്യയുടെ ആക്രമണത്തില്‍ പാകിസ്താനില്‍ കൊല്ലപ്പെട്ടവര്‍ക്ക് കൊളംബിയ അനുശോചനം രേഖപ്പെടുത്തിയത് അസ്വസ്ഥത ഉണ്ടാക്കിയെന്നും ശശി തരൂര്‍ പറഞ്ഞു.

ഭീകരാക്രമണത്തിന്റെ ഇരകള്‍ക്ക് അനുശോചനം അറിയിക്കുകയോ സഹതപിക്കുകയോ ചെയ്യാതെ ഇന്ത്യയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തിയതില്‍ രാജ്യത്തിന് നിരാശയുണ്ടെന്ന് ശശി തരൂര്‍ പറഞ്ഞു. ഭീകരവാദത്തെ നേരിടുന്നവരേയും അതിനെ പ്രതിരോധിക്കുന്നവരേയും ഒരേ പോലെ കാണരുതെന്ന് കൊളംബിയയിലെ സുഹൃത്തുക്കളോട് അഭ്യര്‍ത്ഥിക്കുകയാണ്. ആക്രമിക്കുന്നവരേയും അതിനെ പ്രതിരോധിക്കുന്നവരേയും ഒരുപോലെ കാണാനുമാകില്ല. സ്വയം പ്രതിരോധിക്കുക മാത്രമാണ് ഇന്ത്യ ചെയ്തത്. ഇതില്‍ എന്ത് തെറ്റിദ്ധാരണ ഉണ്ടെങ്കിലും അത് പരിഹരിക്കാനാണ് തങ്ങള്‍ ഇവിടെ എത്തിയിരിക്കുന്നതെന്നും ശശി തരൂര്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...