ലോകകപ്പ് ക്രിക്കറ്റ് ആദ്യ സെമി ഫൈനൽ മത്സരത്തിൽ ഇന്ത്യ നാളെ ന്യൂസിലൻഡിനെ നേരിടും

For full experience, Download our mobile application:
Get it on Google Play

മുംബൈ: ലോകകപ്പ് ക്രിക്കറ്റ് ആദ്യ സെമി ഫൈനൽ മത്സരത്തിൽ ഇന്ത്യ നാളെ ന്യൂസിലൻഡിനെ നേരിടും. ന്യൂസിലൻഡ് താരങ്ങൾ ഇന്നലെ വാങ്കഡെയിൽ ദീർഘ നേരം പരിശീലനം നടത്തി. ഇന്ത്യൻ താരങ്ങൾ ഇന്ന് വൈകിട്ട് പരിശീലനത്തിനിറങ്ങും. ടോസ് നിർണായകമാണെന്ന് ന്യൂസിലൻഡ് താരം ലോക്കി ഫെർഗൂസൻ പറഞ്ഞു. റൗണ്ട് റോബിനിലെ ഒമ്പത് മത്സരങ്ങളും ജയിച്ച് പരാജയം അറിയാതെയാണ് ടീം ഇന്ത്യ കുതിച്ച് സെമിയിൽ എത്തിയിരിക്കുന്നത്. നെറ്റ്‌റൺ റേറ്റിന്റെ പിൻബലത്തിൽ, പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്ത് എത്തി സെമിയിലേക്ക് കടന്ന ന്യൂസിലൻഡിനും, പ്രതീക്ഷകൾ ഏറെയാണ്. 2019 ലെ സെമിയിൽ ഇന്ത്യയെ മറികടന്നതിന്റെ ഓർമ്മകൾ ന്യൂസിലൻഡിനെ കൂട്ടായിയുണ്ട്. പക്ഷേ ലോകകപ്പിൽ എതിരാളികളെ വലിയ വ്യത്യാസത്തിൽ പരാജയപ്പെടുത്തിയുള്ള ഇന്ത്യയുടെ വരവ്, ന്യൂസിലൻഡിനെ ഭയപ്പെടുത്തുന്നുണ്ടാകും. അതുകൊണ്ടുതന്നെയാണ് ഇന്ത്യൻ പേസർമാരെ നേരിടാൻ ഇന്നലെ, വങ്കഡെയിൽ ടീം കഠിന പരിശീലനത്തിൽ ഏർപ്പെട്ടതും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...