ന്യൂഡല്‍ഹി: ജോര്‍ദാനില്‍ നടക്കുന്ന അണ്ടര്‍-17 ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ നാല് സ്വര്‍ണ മെഡലുകള്‍ സ്വന്തമാക്കി ഇന്ത്യന്‍ വനിതാ താരങ്ങള്‍. 73 കിലോഗ്രാം, 65 കിലോഗ്രാം, 57 കിലോഗ്രാം, 43 കിലോഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗത്തിലാണ് മെഡലുകള്‍. ചാമ്പ്യന്‍ഷിപ്പില്‍ ഇതുവരെയായി രണ്ട് വെങ്കല മെഡലുകള്‍ ഉള്‍പ്പെടെ ആറ് മെഡലുകളാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് ലഭിച്ചത്. വനിതകളുടെ 73 കിലോഗ്രാം ഗുസ്തി ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ മന്‍സി ലാതര്‍, 65 കിലോഗ്രാം വിഭാഗത്തില്‍ പുല്‍കിത്, 57 കിലോഗ്രാം വിഭാഗത്തില്‍ നേഹ സങ്‌വാന്‍, 43 കിലോഗ്രാം വിഭാഗത്തില്‍ അതിഥി കുമാരി എന്നിവരാണ് സ്വര്‍ണ മെഡല്‍ ജേതാക്കള്‍. ഗ്രെസോ-റോമന്‍ 110 കിലോഗ്രാം വിഭാഗത്തില്‍ റോനക് ദഹിയ, 51 കിലോഗ്രാം വിഭാഗത്തില്‍ സായ്‌നാഥ് പര്‍ധി എന്നിവര്‍ക്കാണ് വെങ്കലം ലഭിച്ചത്. ജോര്‍ദാനിലെ അമ്മാനില്‍ പ്രിന്‍സസ് സുമയ്യ ബിന്‍ത് അല്‍ ഹസന്‍ അരിനയിലാണ് മത്സരം. ഓഗസ്റ്റ് 19-ന് ആരംഭിച്ച ചാമ്പ്യന്‍ഷിപ്പ് 25 ഞായറാഴ്ച വരെ തുടരും. 30 ഇനങ്ങളില്‍ 29 ഇനങ്ങളിലും ഇന്ത്യ മത്സരിക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷം നടന്ന ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ഒരു ഗോള്‍ഡും ഏഴ് വെള്ളിയും മൂന്ന് വെങ്കലവുമായി ആകെ 11 മെഡലുകളാണ് നേടാനായിരുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1