കല്ലേലി ചെളിക്കുഴിയിൽ പുലി വളർത്തുനായയെ പിടിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : കല്ലേലി ചെളിക്കുഴിയിൽ പുലി വളർത്തുനായയെ പിടിച്ചു. ചെളിക്കുഴിയിൽ വാടകക്ക് താമസിക്കുന്ന പ്രദീപിന്റെ വീട്ടിലെ നായയെ ആണ് പുലി പിടിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഒൻപതരയോടെ ആണ് സംഭവം. വീട്ടുമുറ്റത്ത് നിന്ന് ഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന പ്രദീപിന്റെ മകൾ പ്രസീദയുടെ കണ്മുന്നിൽ നിന്നുമാണ് പുലി നായയെ പിടിച്ചുകൊണ്ട് പോയത്. ബഹളം കേട്ട് തിരിഞ്ഞു നോക്കിയ പ്രസീദ കണ്ടത് പുലി നായയുടെ കഴുത്തിൽ കടിച്ചു വലിച്ചിഴച്ച് കാട്ടിലേക്ക് കൊണ്ടുപോകുന്നതാണ്. കാട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ നായ വീണ്ടും താഴെ വീഴുകയും വീണ്ടും കഴുത്തിൽ കടി മുറുക്കിയ ശേഷം നായയുമായി പുലി കാട്ടിലേക്ക് ഓടി മറഞ്ഞുവെന്നും വീട്ടുകാർ പറഞ്ഞു. പുലിയുടെ കാൽപാടുകളും സ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. വനപാലകരെ വിവരം അറിയിച്ചതിനെ തുടർന്ന് കരിപ്പാൻതോട് ഫോറസ്റ്റ് സെക്ഷൻ ഓഫീസർ ഷിനോജ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ അഭിലാഷ്, പാടം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ജയരാജ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ മുനീർ ജെ എസ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി പുലിയുടെ കാൽ പാടുകൾ സ്ഥിരീകരിച്ചു. സ്ഥലത്ത് പെട്രോളിംഗ് ശക്തമാക്കിയിട്ടുണ്ടെന്നും വനപാലകർ അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ടൊവിനോ തോമസിന്റെ വീടിന് മുന്നിൽ യുവമോർച്ച പ്രതിഷേധം

0
തൃശ്ശൂർ: നടന്‍ ടൊവിനോ തോമസിന്റെ വീടിനുമുന്നില്‍ യുവമോര്‍ച്ച പ്രതിഷേധം. സിജെപി സമരത്തെ...

ഓമല്ലൂര്‍ പുത്തന്‍പീടികയില്‍ അപരിചിതരായ യുവാക്കള്‍ വീടുകള്‍ കയറുന്നു : കിണര്‍ വൃത്തിയാക്കുവാനെന്ന വ്യാജേന എത്തുന്ന...

0
ഓമല്ലൂര്‍ : ഓമല്ലൂര്‍ പഞ്ചായത്തിലെ വിവിധയിടങ്ങളില്‍ അപരിചിതരായ യുവാക്കള്‍ വീടുകള്‍ കേന്ദ്രീകരിച്ച് എത്തുന്നതായി...

സ്ത്രീകൾക്കായി കെഎസ്ആർടിസിയുടെ രാത്രിക്കാല പിങ്ക് ബസ് ആരംഭിക്കുന്നു

0
തിരുവനന്തപുരം: സ്ത്രീകൾക്കായി കെഎസ്ആർടിസിയുടെ രാത്രിക്കാല പിങ്ക് ബസ് ആരംഭിക്കുന്നു. വനിതകളുടെ രാത്രികാല...

അവിട്ടം ജലോത്സവം സ്വാഗത സംഘം രൂപീകരണ യോഗം 28 ന്

0
റാന്നി: അവിട്ടം ജലോത്സവം സ്വാഗത സംഘം രൂപീകരണ യോഗം 28 ന്...