Sunday, May 11, 2025 8:54 am

ഇന്ത്യൻ 2 – ഷൂട്ടിങ്ങ് ലൊക്കേഷനിൽ അപകടം ; സഹസംവിധായകരടക്കം മൂന്നു പേര്‍മരിച്ചു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: ശങ്കര്‍ സംവിധാനം ചെയ്ത് കമൽഹാസന്‍ നായകനാകുന്ന ഇന്ത്യൻ 2 ഷൂട്ടിങ്ങ് ലൊക്കേഷനിൽ അപകടം. അപകടത്തിൽ സാങ്കേതിക പ്രവർത്തകരായ മൂന്ന് പേർ മരിച്ചു. പൂനമല്ലിയിലെ ഷൂട്ടിങ്ങ്  സൈറ്റിൽ ക്രെയിൻ മറിഞ്ഞ് വീണാണ് അപകടമുണ്ടായത്. അപകടസമയത്ത് നടൻ കമൽഹാസൻ ലൊക്കേഷനിൽ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. പത്ത് പേർക്ക് സാരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.

ക്രെയിൻ ഉപയോഗിച്ച് നടത്തേണ്ട ഒരു സീനിന്റെ  ചിത്രീകരണത്തിനായുള്ള തയ്യാറെടുപ്പിനിടെ ആണ് അപകടം ഉണ്ടായത്. ക്രെയിൻ മറിഞ്ഞ് വീണ് അതിനടിയിൽ പെട്ടാണ് മൂന്ന് പേർക്ക് ജീവൻ നഷ്ടമായത്. ഇതില്‍ രണ്ട് പേര്‍ ശങ്കറിന്റെ  സഹസംവിധായകരാണെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. കമല്‍ഹാസൻ-ശങ്കര്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘ഇന്ത്യൻ 2’ വിന്റെ ഷൂട്ടിംഗ് നേരത്തെ ബജറ്റ് സംബന്ധിച്ച് നിലനിന്നിരുന്ന അഭിപ്രായ ഭിന്നതമൂലം ഇടയ്ക്ക് വച്ച് നിന്ന് പോയിരുന്നു.

നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സുമായി സംവിധായകൻ ശങ്കര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഷൂട്ടിംഗ് പുനരാരംഭിച്ചത്. 1996ലാണ് കമല്‍ഹാസൻ-ശങ്കര്‍ ടീമിന്റെ  ഇന്ത്യൻ തിയേറ്ററുകളിലെത്തിയത്. കമൽ ഹാസൻ ഇരട്ടവേഷത്തിൽ എത്തിയ ചിത്രം 1996-ലെ ഓസ്കർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ടോൾ ബൂത്തിൽ ശുചിമുറിയില്ല ; ദേശീയപാത അതോറിറ്റിക്ക് 12,000 രൂപ പിഴ ചുമത്തി

0
ചെന്നൈ: ടോൾ ബൂത്തിൽ ശുചിമുറി സൗകര്യം ഒരുക്കാത്തതിന് നാഷണൽ ഹൈവേ അതോറിറ്റി...

കുൽഗാമിൽ അന്വേഷണ ഏജൻസിയുടെ വ്യാപക തിരച്ചിൽ

0
ദില്ലി : കുൽ​ഗാമിൽ സംസ്ഥാന അന്വേഷണ ഏജൻസി വ്യാപക തിരച്ചിൽ നടത്തുകയാണ്....

തൃക്കാക്കര നഗരസഭയിൽ വ്യാപക ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് ; 7.50 കോടി രൂപ കാണാനില്ല

0
കാക്കനാട് : തൃക്കാക്കര നഗരസഭയുടെ വരുമാനത്തില്‍നിന്ന് 7.50 കോടി രൂപ കാണാനില്ല....

ഏറ്റുമാനൂരിൽ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം ; ഒരാൾ മരിച്ചു, രണ്ട് പേരുടെ...

0
കോട്ടയം: ഏറ്റുമാനൂറിൽ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചു ഒരാൾ മരിച്ചു. രണ്ടു...