152 യാത്രക്കാരുമായി സൗദിയില്‍ നിന്ന് പുറപ്പെട്ട ആദ്യ വിമാനം 11 മണിയോടെ കരിപ്പൂരിലെത്തും

For full experience, Download our mobile application:
Get it on Google Play

റിയാദ്​:  അന്താരാഷ്​ട്ര വിമാന സര്‍വിസുകള്‍ നിര്‍ത്തിവെച്ചതിന്​ ശേഷം ഇന്ത്യന്‍ യാത്രക്കാരുമായി സൗദിയില്‍ നിന്നുള്ള ആദ്യവിമാനം ഇന്ന്  കോഴിക്കോട് എത്തും. 152 യാത്രക്കാരുമായി  എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനമാണ് ഉച്ചക്ക്​ 01.05 ന് യാത്ര തിരിച്ചത്​. രാത്രി 11 കരിപ്പൂര്‍ വിമാനത്താവളത്തിലെത്തും. 148 മുതിര്‍ന്നവരും നാല്​ കുട്ടികളുമാണ്​ വിമാനത്തിലുള്ളത്​.

യാത്രക്കാരില്‍ 70 സ്​ത്രീകള്‍ ഗര്‍ഭിണികളാണ്​. ​രാവിലെ 10 മണി മുതല്‍ തന്നെ യാത്രക്കാരെല്ലാം എത്തിയെന്നും ബോഡി, ലഗേജ്​ ചെക്ക്​ ഇന്‍, എമിഗ്രേഷന്‍ നടപടികള്‍ക്ക്​ ശേഷം ആരോഗ്യ മന്ത്രാലയത്തി​​​​ന്റെ  നിര്‍ദേശങ്ങള്‍ക്ക്​ അനുസൃതമായ പ്രാഥമിക ആരോഗ്യ പരിശോധനകളും നടത്തിയ ശേഷമാണ്​ യാത്രക്കാരെ ടെര്‍മിനല്‍ ലോബിയിലേക്ക്​ പറഞ്ഞുവിട്ടതെന്നും എയര്‍ ഇന്ത്യയുടെ റിയാദ്​ എയര്‍പ്പോര്‍ട്ടിലെ ഡ്യൂട്ടി മാനേജര്‍ സിറാജുദ്ദീന്‍ പറഞ്ഞു.

തെര്‍മല്‍ കാമറ സ്​കാനിങ്​ ടെസ്​റ്റും സാധാരണ രീതിയിലെ ശരീരോഷ്​മാവ്​ പരിശോധനയുമാണ്​ നടത്തിയത്​. കോവിഡ്​ പ്രതിസന്ധിയില്‍ സൗദിയില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ തിരിച്ചുകൊണ്ടുപോകാന്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതി പ്രകാരമുള്ള ആദ്യ വിമാനമാണ്​ റിയാദില്‍ നിന്ന്​ പുറപ്പെട്ടത്​. റിയാദ്​ എയര്‍പ്പോര്‍ട്ടില്‍ നിന്ന്​ തെര്‍മല്‍ സ്​ക്രീനിങ്ങ് ഉള്‍പ്പെടെയുള്ള പരിശോധനകള്‍ക്ക്​ ശേഷമാണ്​ യാത്രക്കാര്‍​ വിമാനത്തില്‍​ പുറപ്പെട്ടത്​. എല്ലാവരും മാസ്​കും ഗ്ലൗസുകളും ധരിച്ചിട്ടുണ്ട്​.

അന്താരാഷ്​ട്ര മാനദണ്ഡങ്ങള്‍ പ്രകാരമുള്ള ആരോഗ്യ മുന്‍കരുതല്‍ നടപടികളെടുത്തും അതിന്​ അനുയോജ്യമായ വേഷം അണിഞ്ഞുമാണ്​​ വിമാനത്തിലെ ജീവനക്കാര്‍ യാത്രക്കാരെ വരവേറ്റത്​. ഇന്ത്യന്‍ എംബസിയില്‍ നിന്ന്​ അനുമതി ലഭിച്ച ആദ്യ യാത്രാസംഘത്തില്‍ കൂടുതലും സ്​ത്രീകളാണ്​. വിവിധ കാലയളവുകളിലെ ഗര്‍ഭാവസ്ഥകളിലുള്ളവരാണ്​ അവരെല്ലാം. അതില്‍ അധികവും നഴ്​സുമാരാണ്​. മറ്റ്​ രോഗങ്ങള്‍ മൂലം പ്രായസപ്പെടുന്നവരും യാത്രക്കാരിലുണ്ട്​. വളരെ പ്രായം ചെന്ന വീല്‍ച്ചെയര്‍ യാത്രക്കാരുമുണ്ട്​.

കൊല്ലം മടത്തറ സ്വദേശി ഷാജു രാജന്‍ അര്‍ബുദ ചികിത്സക്ക്​ വേണ്ടിയാണ്​ നാട്ടിലേക്ക്​ പോകുന്നത്​​. റിയാദില്‍ ഡ്രൈവറായ ഷാജു തിരുവനന്തപുരം ആര്‍.സി.സിയാണ്​ ലക്ഷ്യം വെച്ചാണ്​ പോകുന്നതെങ്കിലും കോഴിക്കോട്ട്​ ഇറങ്ങിയ ശേഷം അവിടെ നിന്ന്​ തിരുവനന്തപുരത്ത്​ എത്താനുള്ള താല്‍ക്കാലികമായ സാ​ങ്കേതിക ബുദ്ധിമുട്ട്​ പരിഗണിച്ച്‌​ ഇ.ടി. മുഹമ്മദ്​ ബഷീര്‍ എം.പി ഇടപെട്ട്​ കോഴിക്കോട്​ എം.വി.ആര്‍ കാന്‍സര്‍ സെന്ററില്‍ താല്‍ക്കാലികമായി തങ്ങാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്​.

രാത്രി 11മണിയോടെ കരിപ്പൂരിലെത്തുന്ന ഷാജു രാജന്‍ അവിടേക്കാവും പോവുക. റിയാദില്‍ നിന്ന്​ 600 കിലോമീറ്ററകലെ അല്‍അഹ്​സയിലെ കിങ്​ ഫൈസല്‍ ആശുപത്രിയിലെ സ്​തനാര്‍ബുദ വിഭാഗത്തില്‍ ​സ്​റ്റാഫ്​ നഴ്​സായ കൊല്ലം ശാസ്താംകോട്ട മുതുപിലാക്കോട്​ സ്വദേശി പ്രീതി തോമസും വിമാനത്തിലുണ്ട്. ഒമ്പത്​ മാസം ഗര്‍ഭിണിയായ അവരെ സൗദി ആരോഗ്യവകുപ്പി​​​​ന്റെ  വാഹനത്തിലാണ്​  റിയാദ്​ എയര്‍പ്പോര്‍ട്ടില്‍ എത്തിച്ചത്​.

മാധ്യമ പ്രവര്‍ത്തകന്‍ ഷക്കീബ്​ കൊളക്കാടനും ഭാര്യയും കൂടി എയര്‍പ്പോര്‍ട്ടില്‍ എത്തി അവരെ സ്വീകരിച്ച്‌​ റിയാദിലെ എയര്‍ ഇന്ത്യ ഓഫീസില്‍ കൊണ്ടുവരികയും ടിക്കറ്റ്​ കൈപ്പറ്റുകയുമായിരുന്നു. ഷക്കീബി​​​​​ന്റെ  വീട്ടില്‍ താമസിച്ച അവര്‍ ഇന്ന്​ രാവിലെ തന്നെ എയര്‍പ്പോര്‍ട്ടിലെത്തിയിരുന്നു. പ്രീതിയുടെ ഭര്‍ത്താവ്​ ദുബൈയിലാണ്​ ജോലി ചെയ്യുന്നത്​. കോഴിക്കോ​ട്ടെത്തുന്ന പ്രീതിയെ സംസ്ഥാന ആരോഗ്യവകുപ്പ്​ ഏര്‍പ്പെടുത്തിയ  ആംബുലന്‍സില്‍ കൊല്ലത്തെ വീട്ടിലെത്തിക്കും. റിയാദ്​ ശുമൈസി കിങ്​ സഉൗദ്​ മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ സ്​റ്റാഫ്​ നഴ്​സായ മഞ്​ജു തോമസ്​ എട്ട്​ മാസം ഗര്‍ഭിണിയാണ്​. വേള്‍ഡ്​ മലയാളി ഫെഡറേഷന്‍ പ്രവര്‍ത്തകരാണ്​ അവരെ രാവിലെ തന്നെ എയര്‍പ്പോര്‍ട്ടില്‍ എത്തിച്ചത്​.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അതിനിർണായക അവകാശവാദവുമായി ഇറാൻ ; കുവൈറ്റിനെ ആക്രമിച്ചതിൽ ഒരു പങ്കുമില്ല

0
ടെഹ്റാൻ: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ പാസഞ്ചർ ടെർമിനലിന് ഭാഗികമായി നാശനഷ്ടം വരുത്തിയ...

കേരളത്തിൽ കാലവർഷം ഇന്ന് എത്തിയേക്കും ; 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: തെക്കു പടുഞ്ഞാറൻ കാലവർഷം ഇന്ന് കേരളത്തിലെത്താൻ സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം....

ഇറാൻ യുദ്ധത്തിനിടെ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് തിരിച്ചടി

0
വാഷിങ്ടൺ: ഇറാൻ യുദ്ധത്തിനിടെ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് തിരിച്ചടി. യുദ്ധത്തിനെതിരെ...

പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി ഇടതുമുന്നണിയിൽ പ്രതിസന്ധി രൂക്ഷം ; വിട്ടുവീഴ്ച ചെയ്യില്ലെന്ന് സിപിഎമ്മും സിപിഐയും

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് പദവിയെച്ചൊല്ലി ഇടതുമുന്നണിയിൽ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ സിപിഐയുടെ...