പയ്യന്നൂരില്‍ കോക്കനട്ട് ഓയില്‍ കമ്പനിയില്‍ തീപിടിത്തം

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : കോക്കനട്ട് ഓയില്‍ കമ്പനിയില്‍ തീപിടിത്തം. പയ്യന്നൂര്‍ എടാട്ട് പ്രവര്‍ത്തിക്കുന്ന മല്ലര്‍ കോക്കനട്ട് ഓയില്‍ കമ്പനിയിലാണ് തീപിടിത്തമുണ്ടായത്.  കൊപ്ര കരിയുന്ന മണവും പുകയും ശ്രദ്ധയില്‍പെട്ട ഉടമസ്ഥന്റെ മകളാണ് വിവരം പിതാവിനെ അറിയിച്ചത്. തീ പടരുന്നത് കണ്ട് ഓടുന്നതിനിടെ ഉടമസ്ഥന് പരിക്കേല്‍ക്കുകയും ചെയ്തു. പയ്യന്നൂര്‍ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയെങ്കിലും കൊപ്രയ്ക്ക് തീപിടിച്ചതിനാല്‍ തീയണയ്ക്കുന്നത് ദുഷ്‌കരമായി. പിന്നാലെ തൃക്കരിപ്പൂര്‍ ഫയര്‍ഫോഴ്‌സ് കൂടി സ്ഥലത്തെത്തി. ഫയര്‍ഫോഴ്‌സിന്റെ എട്ടു യൂണിറ്റുകള്‍ എട്ടു മണിക്കൂറോളം ശ്രമിച്ചാണ് തീയണച്ചത്. ഒരു കോടി രൂപയുടെ നഷ്ടമാണുണ്ടായതെന്ന് ഉടമ പറഞ്ഞു. ഡ്രയര്‍ യൂണിറ്റിലെ മെഷീനുകളും അഞ്ച് മുറികളിലായി സൂക്ഷിച്ചിരുന്ന കൊപ്രശേഖരവും കെട്ടിടവും കത്തി നശിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു : തിരിഞ്ഞുനോക്കാതെ അധികൃതർ

0
​വെച്ചൂച്ചിറ : വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം വൻതോതിൽ പാഴായിപ്പോയിട്ടും...

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...