കിഷ്ത്വാറില്‍ സൈന്യവും പോലീസും നടത്തിയ ഓപ്പറേഷനില്‍ ഭീകരവാദികളുടെ ഒളിത്താവളം തകര്‍ത്തു

For full experience, Download our mobile application:
Get it on Google Play

ലഡാക്ക് : കൊവിഡ്  വ്യാപനം ജീവന് വെല്ലുവിളി സൃഷ്ടിക്കുമ്പോഴും രാജ്യ സുരക്ഷയില്‍ വിട്ടു വീഴ്ച കാട്ടാതെ ഇന്ത്യന്‍ സൈന്യം. ജമ്മു-കശ്മീരിലെ കിഷ്ത്വാറില്‍ സൈന്യവും പോലീസും നടത്തിയ ഓപ്പറേഷനില്‍ ഭീകരവാദികളുടെ ഒളിത്താവളം തകര്‍ത്തു. കലാപങ്ങള്‍ നടത്താനായി സംഭരിച്ച നിരവധി ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. ഛാഛ വനത്തിനുള്ളില്‍ ഇന്നലെയായിരുന്നു സംയുക്ത നീക്കം നടത്തിയത്.

എകെ 56 തോക്ക്, 27 റൗണ്ട് വെടിയുതിര്‍ക്കാവുന്ന തരത്തില്‍ തിര നിറക്കാവുന്ന റൈഫിള്‍ മാഗ്സിന്‍, ഒരു അണ്ടര്‍ ബാരല്‍ ഗ്രനേഡ് ലോഞ്ചര്‍, 9 എംഎം കൈത്തോക്ക്, ആറ് റൗണ്ട് വെടിയുതിര്‍ക്കാവുന്ന തരത്തിലുള്ള പിസ്റ്റള്‍ മാഗ്സിന്‍ എന്നിവയാണ് പിടിച്ചെടുത്തത്. പാക് ഭരണകൂടത്തിന്റെ സഹായത്തോടെ സംഭരിച്ച ആയുധങ്ങള്‍ ഇവിടെ എത്തിക്കാന്‍ പ്രാദേശിക സഹായം ലഭിച്ചിരിക്കാമെന്നാണ് സംശയം. ഇത്തരക്കാരെ കുറിച്ചും രഹസ്യാന്വേഷണ വിഭാഗം പരിശോധന നടത്തുന്നുണ്ട്. നേരത്തെ പുല്‍വാമ ജില്ലയിലും ഭീകരവാദികളുടെ ഒളിസങ്കേതം സുരക്ഷാസേന തകര്‍ത്തിരുന്നു. രോഗവ്യാപന കാലത്ത് സര്‍ക്കാരിന്റെ ശ്രദ്ധ മാറിയത് അവസരമാക്കിയാണ് ഭീകരവാദികള്‍ പ്രവര്‍ത്തനം സജീവമാക്കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...