അഞ്ചു വിമാനങ്ങളിലായി ജില്ലക്കാരായ 78 പ്രവാസികള്‍കൂടി എത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലായി അഞ്ചു വിമാനങ്ങളില്‍ ബുധനാഴ്ച്ച പത്തനംതിട്ട ജില്ലക്കാരായ 78 പ്രവാസികള്‍കൂടി എത്തി. ഇവരില്‍ 24 പേരെ കോവിഡ് കെയര്‍ സെന്ററുകളിലും 53 പേര്‍ വീടുകളിലും ഒരാള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും നിരീക്ഷണത്തില്‍ കഴിയുന്നു.

ദമാം-കൊച്ചി വിമാനത്തില്‍ പത്തനംതിട്ട ജില്ലക്കാരായ എട്ടു പുരുഷന്മാര്‍ എത്തി. ഇവരില്‍ അഞ്ചു പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും മൂന്നു പേര്‍ വീടുകളിലും നിരീക്ഷണത്തില്‍ പ്രവേശിച്ചു. ദുബായ്-കൊച്ചി വിമാനത്തില്‍ മൂന്നു സ്ത്രീകളും രണ്ടു പുരുഷന്മാരും ഒരു കുട്ടിയും ഉള്‍പ്പെടെ ജില്ലക്കാരായ ആറു പേരാണു എത്തിയത്. ഇവരില്‍ ഒരാള്‍ കോവിഡ് കെയര്‍ സെന്ററിലും അഞ്ചുപേര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നു. അബുദാബി-കൊച്ചി വിമാനത്തില്‍ ജില്ലക്കാരായ നാലു പുരുഷന്മാരെത്തി. ഇവര്‍ നാലുപേരും കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു.

ദോഹ-തിരുവനന്തപുരം വിമാനത്തില്‍ 14 സ്ത്രീകളും 12 പുരുഷന്‍മാരും ഉള്‍പ്പെടെ ജില്ലക്കാരായ 26 പേരാണെത്തിയത്. ഇവരില്‍ അഞ്ചുപേരെ കോവിഡ് കെയര്‍ സെന്ററുകളിലും 20 പേരെ വീടുകളിലും ഒരാളെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും നിരീക്ഷണത്തിലാക്കി. അബുദാബി-തിരുവനന്തപുരം വിമാനത്തില്‍ 11 സ്ത്രീകളും 17 പുരുഷന്മാരും ആറു കുട്ടികളും ഉള്‍പ്പെടെ പത്തനംതിട്ട ജില്ലക്കാരായ 34 പേരാണെത്തിയത്. ഇവരില്‍ ഒന്‍പതുപേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും രണ്ടു ഗര്‍ഭിണി അടക്കം 25 പേര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നു. ഇതുവരെ വിദേശങ്ങളില്‍ നിന്നുള്ള 103 പ്രത്യേക വിമാനങ്ങളിലായി പത്തനംതിട്ട ജില്ലക്കാരായ 1,187 പ്രവാസികളാണ് എത്തിയിട്ടുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...