എറണാകുളം കളക്ടറേറ്റിൽ വാക്ക് ത്രൂ ടെംപറേച്ചർ സ്കാനർ സ്ഥാപിച്ചു

For full experience, Download our mobile application:
Get it on Google Play

എറണാകുളം : കളക്ടറേറ്റ് ഉൾപ്പെടുന്ന ജില്ലാ ഭരണകേന്ദ്രമായ കാക്കനാട് സിവിൽ സ്റ്റേഷനിൽ വാക്ക് ത്രൂ ടെംപറേച്ചർ സ്കാനർ പ്രവർത്തന സജ്ജമായി. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായാണ് വിമാനത്താവളങ്ങളുടെ മാതൃകയിൽ മനുഷ്യ ഇടപെടൽ ആവശ്യമില്ലാത്ത സ്കാനർ സ്ഥാപിച്ചത്.

ഇത്തരത്തിൽ വാക് ത്രൂ ടെംപറേച്ചർ സ്കാനർ സ്ഥാപിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ സിവിൽ സ്റ്റേഷനും എറണാകുളമാണ്. ജില്ലാ കളക്ടർ എസ്. സുഹാസിന്റെ നിർദേശപ്രകാരം കാമിയോ ഓട്ടോമേഷൻസാണ് ഒന്നര ലക്ഷത്തോളം രൂപ വില വരുന്ന സംവിധാനം കളക്ടറേറ്റിൽ സ്ഥാപിച്ചത്. ജില്ലയിലെ മറ്റ് പ്രധാന ഓഫീസ് സമുച്ചയങ്ങളിലും ഇത്തരം സ്കാനറുകൾ സ്ഥാപിക്കുന്നത് പരിഗണനയിലാണെന്ന് കളക്ടർ പറഞ്ഞു.

കളക്ടറേറ്റിൽ ഇതുവരെ ഹാൻഡ് ഹെൽഡ് തെർമൽ സ്കാനർ ഉപയോഗിച്ചാണ് ജീവനക്കാരുടെയും സന്ദർശകരുടെയും താപനില വിലയിരുത്തിയിരുന്നത്. സെക്യൂരിറ്റി ജീവനക്കാർ മാസ്ക് ധരിച്ച് ഓരോരുത്തരുടെയും താപനില പരിശോധിച്ച് കടത്തിവിടുകയായിരുന്നു. പുതിയ സംവിധാനത്തിൽ കടന്നു പോകുന്നവരുടെ മുഖം സ്കാൻ ചെയ്യപ്പെടുകയും അസാധാരണമായ താപനിലയുണ്ടെങ്കിൽ തത്സമയം സ്ക്രീനിൽ വ്യക്തമാകുകയും അലാറം മുഴങ്ങുകയും ചെയ്യും. ജില്ലാ കളക്ടർ എസ്. സുഹാസ് സ്കാനിംഗ് സംവിധാനം ഉദ്ഘാടനം ചെയ്തു. കൊവിഡ് അവലോകനയോഗത്തിനെത്തിയ മന്ത്രി വി. എസ് സുനിൽകുമാറും സ്കാനറിന്റെ പ്രവർത്തനം വിലയിരുത്തി. കാമിയോ ഓട്ടോമേഷൻസ് മാനേജിംഗ് ഡയറക്ടർ റെജി ബാഹുലേയൻ, എഡിഎം കെ.ചന്ദ്രശേഖരൻ നായർ, ഡപ്യൂട്ടി കളക്ടർമാരായ എസ്. ഷാജഹാൻ, എൻ. ആർ വൃന്ദാദേവി എന്നിവരും സന്നിഹിതരായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....