നേപ്പാൾ സംഘർഷത്തിനിടെ ജയിൽചാടി അതിർത്തി കടക്കാൻ ശ്രമിച്ച 60 പേരെ ഇന്ത്യൻ അതിർത്തി രക്ഷാ സേന പിടികൂടി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: നേപ്പാൾ സംഘർഷത്തിനിടെ ജയിൽചാടി അതിർത്തി കടക്കാൻ ശ്രമിച്ച 60 പേരെ ഇന്ത്യൻ അതിർത്തി രക്ഷാ സേനയായ ‘സശസ്ത്ര സീമ ബൽ’ (എസ്.എസ്.ബി) പിടികൂടി. യു.പി, ബിഹാർ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ അതിർത്തിയിൽ നിന്നാണ് രണ്ടുദിവസങ്ങളിൽ ഇത്രയുംപേർ പിടിയിലായത്. ഇവർ നേപ്പാൾ സംഘർഷത്തിനിടെ ജയിൽ ചാടിയവരാണെന്ന് കരുതുന്നു. പിടിയിലായവരെ വിവിധ സംസ്ഥാനങ്ങളിലെ പോലീസ് ചോദ്യം ചെയ്തുവരുകയാണ്. 1,751 കിലോമീറ്റർ ദൈർഘ്യമുള്ള ഇന്ത്യ – നേപ്പാൾ അതിർത്തി കാക്കുന്നത് എസ്.എസ്.ബി ആണ്. നേപ്പാളിൽ യു​വ​ജ​ന പ്ര​ക്ഷോ​ഭം രൂ​ക്ഷ​മാ​യ​തോടെ ജ​യി​ലു​ക​ളി​ൽ 7000ത്തോ​ളം ത​ട​വു​കാ​രാണ് രക്ഷപെട്ടത്.

പ​ടി​ഞ്ഞാ​റ​ൻ നേ​പ്പാ​ൾ ബാ​ങ്കെ​യി​ലെ ബൈ​ജ്‌​നാ​ഥ് റൂ​റ​ൽ മു​നി​സി​പ്പാ​ലി​റ്റി – മൂ​ന്നി​ലെ നൗ​ബാ​സ്റ്റ​യി​ലെ ജു​വ​നൈ​ൽ ഹോ​മി​ൽ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ അ​ഞ്ച് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ത​ട​വു​കാ​ർ മ​രി​ച്ചു. നി​ര​വ​ധി ത​ട​വു​കാ​ർ ജ​യി​ൽ ചാ​ടാ​നു​ള്ള ശ്ര​മം സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ർ ത​ട​ഞ്ഞു. ആ​യു​ധ​ങ്ങ​ൾ കൈ​ക്ക​ലാ​ക്കാ​ൻ ശ്ര​മി​ച്ച​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​നി​ടെ പോലീസ് വെ​ടി​വെ​പ്പി​ലാ​ണ് അ​ഞ്ച് കു​ട്ടി​ത്ത​ട​വു​കാ​ർ മ​രി​ച്ച​ത്. നാ​ലു​പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. മു​തി​ർ​ന്ന​വ​ർ​ക്കു​ള്ള ജ​യി​ലി​ൽ 585 ത​ട​വു​കാ​രി​ൽ 149 പേ​രും ജു​വ​നൈ​ൽ ഹോ​മി​ലെ 176 ത​ട​വു​കാ​രി​ൽ 76 പേ​രും ര​ക്ഷ​പെ​ട്ട​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...