59 വർഷം കൊല്ലത്ത് സ്നേഹം വിളമ്പിയ ഇന്ത്യൻ കോഫി ഹൗസ് ഇനി ഓർമ

For full experience, Download our mobile application:
Get it on Google Play

കൊല്ലം: അര നൂറ്റാണ്ടിലേറെയായി കൊല്ലത്ത് സ്നേഹം വിളമ്പിയ ഇന്ത്യൻ കോഫി ഹൗസിന് താഴ് വീഴുന്നു. വ്യാഴാഴ്ച പ്രവർത്തനം നിർത്തും. ജീവനക്കാരുടെ കുറവും വരുമാനത്തിലെ ഇടിവുമാണ് അടച്ചുപൂട്ടാനുള്ള തീരുമാനത്തിന് കാരണം. കൊല്ലം ജില്ലയിൽ ഇനി കോഫി ഹൗസ് കൊട്ടാരക്കരയിൽ മാത്രം. 11 വർഷമായി ജി മാക്സ് തിയേറ്ററിന് സമീപം വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കോഫി ഹൗസ് പൂട്ടുന്ന വിവരം അറിയിച്ച് നോട്ടീസ് പതിച്ചു. 1965 ജൂലൈയിൽ കപ്പലണ്ടി മുക്കിൽ തുടങ്ങിയപ്പോൾ 40 ജീവനക്കാർ. നിലവിൽ 21 പേർ. പാചകം ചെയ്യുന്ന ഭക്ഷണത്തിന്‍റെ അളവ് കുറഞ്ഞു. വരുമാനം ഇടിഞ്ഞു. സാമൂഹിക – സാംസ്കാരിക രാഷ്ട്രീയ ചർച്ചകളുടെ ഇടം കൂടിയായ കോഫി ഹൗസിനെ മാനേജ്മെന്‍റ് കൈവിട്ടു.

കോഫി ഹൌസ് എന്നാൽ മറ്റുള്ള ഹോട്ടലുകള്‍ പോലെയല്ലെന്നും ഇവിടെ നിന്ന് ഭക്ഷണം കഴിക്കാൻ വിശ്വാസമാണെന്നും സ്ഥിരം സന്ദർശകർ പറയുന്നു. പൂട്ടുന്നതിൽ സങ്കടമുണ്ടെന്നാണ് മറ്റ് ചിലരുടെ പ്രതികരണം. കഴിഞ്ഞ ജൂണിൽ സമാന പ്രതിസന്ധിയുണ്ടായപ്പോൾ എം മുകേഷ് എം എൽ എ ഇടപെട്ട് തത്കാലത്തേക്ക് പ്രവർത്തനം തുടരാൻ അനുവദിച്ചു. മറ്റൊരു സ്ഥലത്തേക്ക് കോഫി ഹൌസ് മാറ്റുമെന്നായിരുന്നു ഉറപ്പ്. ജില്ലയിൽ കെ എസ് ആർ ടി സി സ്റ്റാന്‍റിലും വിവിധ സർക്കാർ സ്ഥാപനങ്ങളിലും ഉൾപ്പെടെ സ്ഥലമുണ്ടായിട്ടും ജീവനക്കാരുടെ ഒഴിവ് നികാത്തത് തിരിച്ചടിയായി. ജീവനക്കാരെ മറ്റ് ശാഖകളിലേക്ക് മാറ്റാനാണ് തീരുമാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു

0
വടകര: കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു....

ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുമായി ബന്ധപ്പെട്ട...