ഷെങ്കൻ വിസ ചാർജ് വർധിപ്പിച്ചു ; 12 ശതമാനം വരെ വർധനവ്

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ഷെങ്കൻ വിസയെടുക്കുന്നതിനുള്ള ചാർജിൽ 12 ശതമാനം വർധന.യുറോപ്യൻ കമീഷനാണ് ചാർജ് വർധിപ്പിക്കാൻ തീരുമാനം എടുത്തിരിക്കുന്നത്. ജൂൺ 11ന് വർധന നിലവിൽ വരുമെന്നാണ് റിപ്പോർട്ട്. വിസ ഫീസിലുള്ള വർധന സ്ഥിരീകരിച്ച് ​സ്ലോവേനിയ മിനിസ്ട്രി ഓഫ് ഫോറിൻ അഫയേഴ്സ് രംഗത്തെത്തി. മുതിർന്നവർക്കുള്ള വിസ ഫീസ് 80 യൂറോയിൽ നിന്നും 90 യൂറോയാക്കി വർധിപ്പിക്കുകയാണെന്ന് സ്ലോവേനിയ അറിയിച്ചു. കുട്ടികളുടെ വിസ ഫീസ് 40 നിന്നും 45 യൂറോയായും ഉയരും. കുറഞ്ഞകാലത്തേക്ക് യുറോപ്പിൽ താമസിക്കുന്നവരുടെ വിസ ഫീസാണ് നിലവിൽ വർധിപ്പിച്ചിരിക്കുന്നത്. 2020ലാണ് ഇതിന് മുമ്പ് ഷെങ്കൻ വിസക്കുള്ള ചാർജ് വർധിപ്പിച്ചത്. അന്ന് 60 യൂറോയിൽ നിന്നും 80 യൂറോയായാണ് ചാർജ് വർധിപ്പിച്ചത്.

പണപ്പെരുപ്പം ഉയർന്നതും ജീവനക്കാരുടെ ശമ്പളവുമാണ് ഫീസ് വർധിപ്പിക്കാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ വർഷം 10.3 മില്യൺ അപേക്ഷകളാണ് യുറോപ്പിൽ ഷോർട്ട് സ്റ്റേക്കായി ലഭിച്ചത്. 37 ശതമാനം വർധന അപേക്ഷകളിലുണ്ടായി. എന്നാൽ, 2019ലാണ് ഏറ്റവും കൂടുതൽ വിസ അപേക്ഷകൾ ലഭിച്ചത്. 17 മില്യൺ അപേക്ഷകളാണ് 2019ൽ ലഭിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു

0
വടകര: കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു....

ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുമായി ബന്ധപ്പെട്ട...

അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് മന്ത്രി എം ലിജു

0
കോട്ടയം: കോട്ടയം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ ബാറുകളിൽ നിന്ന് പണപ്പിരിവ് നടത്തിയ...