ഇന്ത്യയുടെ മുന്‍ താരം സുരേഷ് റെയ്ന ഐപിഎലില്‍ നിന്ന് വിരമിച്ചു

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: ഇന്ത്യയുടെ മുന്‍ താരം സുരേഷ് റെയ്ന ഐപിഎലില്‍ നിന്ന് വിരമിച്ചു. ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ താരമായിരുന്ന റെയ്നയെ കഴിഞ്ഞ സീസണില്‍ ഒരു ഫ്രാഞ്ചൈസിയും ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. പിന്നീട് കമന്റിയിലേക്ക് തിരിഞ്ഞ താരം കഴിഞ്ഞ ആഴ്ച പരിശീലനം പുനരാരംഭിച്ചിരുന്നു. ഇതോടെ റെയ്ന ഐപിഎലില്‍ മടങ്ങിയെത്തുമെന്ന് അഭ്യൂഹങ്ങളുയര്‍ന്നെങ്കിലും അതിനെയൊക്കെ തള്ളിക്കൊണ്ടാണ് റെയ്നയുടെ വിരമിക്കല്‍ പ്രഖ്യാപനം.

തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് റെയ്ന വിരമിക്കല്‍ പ്രഖ്യാപിച്ചത്. ബിസിസിഐ, ഉത്തര്‍ പ്രദേശ് ക്രിക്കറ്റ്, ചെന്നൈ സൂപ്പര്‍ കിംഗ്സ് തുടങ്ങിയവര്‍ക്ക് റെയ്ന നന്ദി അറിയിച്ചു. ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, യുഎഇ തുടങ്ങിയ രാജ്യങ്ങളിലെ ടി-20 ലീഗുകളില്‍ താരം കളിക്കും. വരുന്ന ആഭ്യന്തര സീസണില്‍ ഉത്തര്‍ പ്രദേശിനു വേണ്ടിയും റെയ്ന കളിക്കില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് റബറിൻ്റെ വില 300 രൂപ ആക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് റബറിൻ്റെ വില 300 രൂപ ആക്കുമെന്ന് മുഖ്യമന്ത്രി വി...

യുജിസി നെറ്റ് പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ എൻടിഎയ്ക്ക് എതിരെ വ്യാപക പ്രതിഷേധം

0
ഡൽഹി: യുജിസി നെറ്റ് പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ എൻടിഎയ്ക്ക് എതിരെ വ്യാപക...

ബിജെപിയിൽ തനിക്ക് അവഗണന നേരിട്ടുവെന്ന് നടൻ ദേവൻ

0
തിരുവനന്തപുരം: ബിജെപിയിൽ തനിക്ക് അവഗണന നേരിട്ടുവെന്ന് നടൻ ദേവൻ. ബിജെപി വിട്ടത്...

ഓപ്പറേഷൻ തൂഫാന്റെ നോഡൽ ഓഫീസറായി പുട്ട വിമലാദിത്യ വീണ്ടും ചുമതല ഏറ്റെടുത്തു

0
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ നോഡൽ ഓഫീസറായി പുട്ട വിമലാദിത്യ വീണ്ടും ചുമതല...