ഇറച്ചിവെട്ടിയ ശേഷം കൈതുടയ്ക്കാന്‍ ദേശീയപതാക ; തെളിവ് സഹിതം പരാതി നല്‍കി – നടപടിയില്ല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഇറച്ചിവെട്ടിയ ശേഷം കൈതുടയ്ക്കാന്‍ ദേശീയപതാകയെ ഉപയോഗിച്ചെന്ന് ആരോപണം. തെളിവുകള്‍ സഹിതം പോലീസില്‍ പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്നും പരാതിക്കാരന്‍ ആരോപിച്ചു.
ചിക്കന്‍ സ്റ്റാള്‍ വൃത്തിയാക്കാന്‍ ദേശീയപതാക ഉപയോഗിച്ചതായാണ് പരാതിക്കാരന്‍ ആരോപിച്ചത്. കാട്ടാക്കട കിള്ളിയില്‍ എട്ടിരുത്തിയിലെ ചിക്കന്‍ സ്റ്റാളില്‍ ദേശീയപതാക അധിക്ഷേപിക്കുന്ന തരത്തില്‍ പ്രദര്‍ശിപ്പിച്ചെന്നും സ്റ്റാളില്‍ കമ്പി അഴിയില്‍ പതാക കെട്ടി കൈ തുടക്കാനാണ് ഉപയോഗിച്ചതെന്നും പറയുന്നു.

സംഭവം ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസി ഇതിന്റെ ചിത്രങ്ങളും വീഡിയോ സഹിതം കാട്ടാക്കട പോലീസിന് വാട്ട്സ് ആപ്പില്‍ കൈമാറിയെങ്കിലും നടപടി ഉണ്ടായില്ലെന്നും ആരോപണമുയര്‍ന്നു. കഴിഞ്ഞ ദിവസമാണ് ഇയാള്‍ കടയില്‍ ഇറച്ചിവെട്ടുന്ന സ്ഥലത്ത് പതാക കെട്ടിത്തൂക്കിയത്. എന്നാല്‍ സംഭവം ശ്രദ്ധയില്‍പ്പെടുത്തി മണിക്കൂറുകള്‍ക്ക് ശേഷമാണ് പോലീസുകാര്‍ കടയില്‍ എത്തിയത്. ഇതിനിടെ പോലീസ് വരുമെന്ന് അറിഞ്ഞ കടയുടമ പതാക അഴിച്ചു മാറ്റിയിരുന്നു. പോലീസ് എത്തി നോക്കിയപ്പോള്‍ പരാതിയില്‍ പറയുന്ന പ്രകാരം ദേശീയ പതാക കണ്ടില്ല. തുടര്‍ന്ന് തിരികെ പോകുകയായിരുന്നു. എന്നാല്‍ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കേസ് എടുക്കാന്‍ പരാതിക്കാര്‍ പോലീസിനോട് ആവശ്യപ്പെട്ടെങ്കിലും നടപടി സ്വീകരിക്കാനോ ചോദ്യം ചെയ്യാനോ ഉദ്യോഗസ്ഥര്‍ കൂട്ടാക്കിയില്ലെന്നുമാണ് ഉയർന്ന് വരുന്ന ആരോപണം.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കശ്മീരിലെ കല്ലേറ് നിര്‍ത്താന്‍ അറിയാമെങ്കില്‍… പിന്നെയാ ഡല്‍ഹി ; വിദ്യാർത്ഥി സമരത്തെ പരിഹസിച്ച് കൃഷ്ണകുമാർ

0
തിരുവനന്തപുരം: ഡല്‍ഹിയിലെ വിദ്യാര്‍ഥി സമരത്തെ പരിഹസിച്ച് ബിജെപി നേതാവും നടനുമായ കൃഷ്ണ...

ഭർത്താവ് രാജ രഘുവംശിയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ സോനം രഘുവംശിയുടെ ജാമ്യം സുപ്രീം കോടതി...

0
ഭോപ്പാൽ: മധുവിധു യാത്രയ്ക്കിടെ ഭർത്താവ് രാജ രഘുവംശിയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ...

ഇന്ന് വൈകീട്ട് വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി

0
തിരുവനന്തപുരം: ഇന്ന് വൈകീട്ട് വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി. 300 മെഗാവാട്ട്...

കൽപ്പറ്റയിൽ അഞ്ച് കുടുംബങ്ങൾക്ക് ഒഴിഞ്ഞുപോകാൻ നോട്ടീസ്

0
കൽപ്പറ്റ: മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി കൽപ്പറ്റ എസ്റ്റേറ്റിൽ നിർമിക്കുന്ന പുനരധിവാസ...