ദില്ലി: ഹർദീപ് സിംഗ് നിജ്ജറുടെ കൊലപാതകത്തിൽ പാർലമെന്‍ററി സമിതിക്കു മുന്നിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നൽകിയ വിശദീകരണം ആയുധമാക്കി ഇന്ത്യ. നിജ്ജറുടെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കെന്ന് ആരോപിച്ചത് തെളിവില്ലാതെയാണെന്ന് ട്രൂഡോ വ്യക്തമാക്കിയിരുന്നു. രഹസ്യാന്വേഷണ വിവരം മാത്രമാണ് ഇക്കാര്യത്തിൽ ഉണ്ടായിരുന്നതെന്നും ട്രൂഡോ സമ്മതിച്ചിരുന്നു. ട്രൂഡോയുടെ ഈ വിശദീകരണം ഇന്ത്യക്ക് വലിയ പിടിവള്ളിയാണ്. കാനഡയുടെ ആരോപണത്തിനു ശേഷം നിരന്തരം തെളിവു ചോദിച്ചെങ്കിലും ഇത് നല്കാൻ ട്രൂഡോ തയ്യാറായിരുന്നില്ലെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ ചൂണ്ടികാട്ടി. തെളിവില്ലാതെയാണ് ഇന്ത്യൻ ഉദ്യോഗസ്ഥർക്കെതിരെ ട്രൂഡോ ആരോപണം ഉന്നയിക്കുന്നതെന്ന ഇന്ത്യയുടെ വാദം ഇപ്പോൾ ലോകത്തിന് മുന്നിൽ തെളിഞ്ഞിരിക്കുന്നുവെന്നും വിദേശകാര്യമന്ത്രാലയം ആഞ്ഞടിച്ചു. ഇന്ത്യ – കാനഡ ബന്ധം വഷളായതിന്‍റെ പൂർണ്ണ ഉത്തരവാദിത്തം ജസ്റ്റിൻ ട്രൂഡോയ്ക്കാണെന്നും വിദേശകാര്യമന്ത്രാലയം കുറ്റപ്പെടുത്തി. അതേസമയം ഇന്ത്യ തിരികെ വിളിച്ച ഹൈക്കമ്മീഷണർ അടക്കമുള്ള ഉദ്യോഗസ്ഥർ നാളെ മടങ്ങും.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























