കോന്നി : കാഴ്ചയിൽ സുന്ദരൻ എങ്കിലും കർഷകരുടെ ഉറക്കം നഷ്ടപെടുത്തുക ആണ് മലയണ്ണാൻ. തണ്ണിത്തോട് പഞ്ചായത്തിലെ മണ്ണീറയിലെ കേര കർഷകർ ആണ് മലയണ്ണാൻ ശല്യം മൂലം വലഞ്ഞിരിക്കുന്നത്. മണ്ണീറ വടക്കേകര പുത്തൻ വിളയിൽ ആന്റണിയുടെ ആന്റണിയുടെ തെങ്ങിലെ നൂറുകണക്കിന് തേങ്ങയാണ് മലയണ്ണാൻ നശിപ്പിച്ചത്. മലയോര മേഖലയിലെ നിരവധി കർഷകരാണ് മലയണ്ണാൻ ശല്യം മൂലം ജീവിതം വഴി മുട്ടിയിരിക്കുന്നത്.
തണ്ണിത്തോട്, കരിമാൻതോട്, തേക്കുതോട്, പൂച്ചക്കുളം, തൂമ്പാക്കുളം, കൊക്കാതോട്, എലിമുള്ളുംപ്ലാക്കൽ തുടങ്ങി നിരവധി സ്ഥലങ്ങളിൽ ആണ് അണ്ണാന്‍റെ ശല്യം കൂടുതലായും ഉള്ളത്. വനത്തിൽ നിന്നും നാട്ടിൽ ഇറങ്ങുന്ന മലയണ്ണാൻ കേര കർഷകർക്കാണ് കൂടുതലും ഭീഷണിയാകുന്നത്. തേങ്ങ വിളവ് എത്തുന്നതിന് മുൻപ് തന്നെ അണ്ണാൻ തുരന്ന് ഉള്ളിലെ ഭാഗം ഭക്ഷിക്കുകയാണ് ചെയ്യുന്നത്. തേങ്ങ വിളവെടുക്കാൻ ചെല്ലുന്ന കർഷകർക്ക് ലഭിക്കുന്നത് തൊണ്ടും ചിരട്ടയും മാത്രമാണ് ഇത്തരത്തിൽ നൂറ് കണക്കിന് തേങ്ങയാണ് നശിപ്പിക്കപെട്ടിട്ടുള്ളത്. തെങ്ങിന്‍റെ മുകൾ ഭാഗം കൂമ്പ് ഉൾപ്പെടെ അണ്ണാൻ തിന്നുന്നതും പതിവാണ്.
തേങ്ങ മാത്രമല്ല കൊക്കോ, കശുവണ്ടി, ചക്ക തുടങ്ങി മറ്റ് വിളകളും മലയണ്ണാൻ നശിപ്പിക്കുന്നു. ആനയെയും പന്നിയേയും സോളാർ വേലികൾ സ്ഥാപിച്ച് പ്രതിരോധിക്കുമ്പോൾ മരത്തിനു മുകളിൽ കൂടി വരുന്ന അണ്ണാനെയും കുരങ്ങിനെയും എങ്ങനെ പ്രതിരോധിക്കും എന്ന ചിന്തയിൽ ആണ് കർഷകർ. പകൽ സമയങ്ങളിൽ റബ്ബർ തോട്ടങ്ങളിലും മറ്റ് മരത്തിലും ആണ് അവറ്റകൾ താവളം ഉറപ്പിക്കുന്നത്. പടക്കം പൊട്ടിച്ച് ഓടിച്ചു വിടാൻ നോക്കിയാലും പ്രയോജനം ഇല്ല. വംശനാശ ഭീഷണി നേരിടുന്ന ജീവിയാണ് മലയണ്ണാൻ എങ്കിലും ഇവറ്റകൾ മൂലം കർഷകർ ജീവിതം വഴി മുട്ടിയ അവസ്ഥയിൽ ആണ് ഇപ്പോൾ.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.