പാലക്കാട് ജില്ലാ കലക്ടറായി ഡോ.എസ്.ചിത്ര നിയമിതയായി

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : ഡോ.എസ്.ചിത്ര പാലക്കാട് ജില്ലാ കലക്ടറായി ചുമതലയേറ്റു. ജില്ലാ കലക്ടറുടെ ചേംബറില്‍ എത്തിയ ഡോ.എസ്.ചിത്രയ്ക്ക് ദേശീയ ആരോഗ്യ ദൗത്യം ഡയറക്ടറായി ചുമതലയേല്‍ക്കുന്ന മുന്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ഔദ്യോഗിക ചുമതല കൈമാറി. ജില്ലാ സ്ഥാനം ഏല്‍ക്കുന്നതിനായി കലക്ടറേറ്റിലെത്തിയ ജില്ലാ കലക്ടറെ എ.ഡി.എം. കെ. മണികണ്ഠന്‍ സ്വീകരിച്ചു.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മുന്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷിയ്ക്കുള്ള യാത്രയയപ്പ് പരിപാടിയില്‍ നടന്ന ഉദ്യോഗസ്ഥര്‍ ഔദ്യോഗിക അനുഭവങ്ങള്‍ പങ്കുവെച്ചു. ഓഫീസുകളിലെത്തുന്ന പൊതുജനങ്ങള്‍ സന്തോഷത്തോടെ പുഞ്ചിരിയോടെ മടങ്ങി പോകുന്ന സാഹചര്യം ഉണ്ടാക്കാനാകണം. മുന്നോട്ടു പോകുന്നതിന് എല്ലാവരുടേയും സ്നേഹവും സഹകരണമുണ്ടാകണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

2014 ല്‍ ഐ.എ.എസ് ലഭിച്ച ഡോ. എസ്. ചിത്ര ആലപ്പുഴ സ്വദേശിനിയാണ്. മുന്‍പ് കേരള ഹെല്‍ത്ത് സര്‍വീസ് അസിസ്റ്റന്റ് സര്‍ജന്‍(2014), കൊല്ലം അസിസ്റ്റന്റ് കലക്ടര്‍, സബ് കലക്ടര്‍(2016-18), സംസ്ഥാന ഐ.ടി മിഷന്‍ ഡയറക്ടര്‍(2018-20), ലേബര്‍ കമ്മീഷണര്‍ (2020-22) എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിരുന്നു. ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി, കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷനില്‍ എം.ഡി എന്നിവ ആയിരിക്കെയാണ് പാലക്കാട് ജില്ലാ കലക്ടറായി നിയമിതയാകുന്നത്.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഫിലിപ്പീൻസിൽ സ്കൂളിൽ വെടിവയ്പ് ; 3 വിദ്യാർഥികൾക്ക് ദാരുണാന്ത്യം

0
ടാക്ലോബാൻ : ഫിലിപ്പീൻസിലെ ടാക്ലോബാൻ സിറ്റിയിലെ സാൻ ജോസ് നാഷണൽ ഹൈസ്കൂളിൽ...

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയെന്ന കേസ് ; അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

0
കൊച്ചി : കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍...

പെരുമ്പാവൂരിൽ പച്ചക്കറിക്കൊപ്പം കഞ്ചാവ് ഒളിപ്പിച്ച് കടത്താൻ ശ്രമം

0
പെരുമ്പാവൂർ : പെരുമ്പാവൂരിൽ പച്ചക്കറിക്കൊപ്പം കഞ്ചാവ് ഒളിപ്പിച്ച് കടത്താൻ ശ്രമം. സംഭവത്തിൽ...

കരിമണൽ ഖനനം : ആശങ്കകൾ പരിഹരിക്കാതെ പദ്ധതിയുമായി മുന്നോട്ട് പോകില്ലെന്ന് കെ.സി വേണുഗോപാൽ എംപി

0
ആലപ്പുഴ: കരിമണൽ ഖനനത്തിൽ ദേശീയ തലത്തിലെ നിലപാട് അനുസരിച്ച് മാത്രമേ കേരളത്തിലെ...