അരവിന്ദ് കെജ്രിവാളിന്‍റെ പ്രസ്താവനക്കെതിരെ സ്വീഡിഷ് ശാസ്ത്രജ്ഞർ

For full experience, Download our mobile application:
Get it on Google Play

ന്യുഡല്‍ഹി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ പ്രസ്താവനക്കെതിരെ സ്വീഡിഷ് ശാസ്ത്രജ്ഞർ. ബയോമാസ് കത്തിക്കുന്നത് മൂലമാണ് അന്തരീക്ഷ മലിനീകരണം കൂടുന്നത് എന്ന കെജ്രിവാളിന്‍റെ പ്രസ്താവന തെറ്റാണ്. വളരെ മോശം ഉദാഹരണമാണ് സർക്കാർ നൽകുന്നതെന്നും അന്തരീക്ഷ മലിനീകരണത്തെക്കുറിച്ച് ഗവേഷണം നടത്താൻ ഡൽഹിയിലെത്തിയ സ്വീഡിഷ് ശാസ്ത്രജ്ഞരുടെ പ്രതിനിധി സംഘം ആരോപിച്ചു.

ഡൽഹിയിൽ ഡീസൽ, പെട്രോൾ, സിഎൻജി എന്നിവ മൂലം ഉണ്ടാകുന്ന വായു മലിനീകരണത്തിന്‍റെ അളവിനേക്കാൾ വളരെ കുറവാണ് കത്തുന്ന വിറകിന്‍റെ അളവ്. വളരെ മോശം ഉദാഹരണമാണ് സർക്കാർ നൽകുന്നത്. തത്സമയ മോണിറ്ററിംഗ് സിസ്റ്റത്തിന് താഴെ ഒരു കാറിന്‍റെ എഞ്ചിൻ പ്രവർത്തിക്കുന്നുണ്ടെങ്കിൽ വ്യത്യാസം മനസിലാകും. വായു മലിനീകരണത്തിന് ഒന്നിലധികം ഘടകങ്ങളുണ്ട്. ബയോമാസ് കത്തിക്കുന്നത് ചെറിയ സംഭാവനയാണ് നൽകുന്നത് -ഗവേഷണ സംഘത്തിലെ അംഗമായ സ്വീഡനിലെ ഗോഥെൻബർഗ് സർവകലാശാലയിലെ പ്രൊഫസർ രവികാന്ത് പഥക് പറഞ്ഞു.

ഡൽഹിയിലെയും വടക്കൻ സമതലങ്ങളിലെയും വായു മലിനീകരണത്തിന് ഒന്നിലധികം കാരണങ്ങളുണ്ടെന്നും ഇത് കാലാനുസൃതമാണെന്നും ഗോഥൻബർഗ് സർവകലാശാലയിലെ പ്രൊഫസർ ജാൻ പീറ്റേഴ്സൺ പറഞ്ഞു. പഞ്ചാബിൽ വൈക്കോൽ കത്തിക്കുന്നത് ആരംഭിക്കുമ്പോഴാണ് ഏറ്റവും ഉയർന്ന അളവ് രേഖപ്പെടുത്തുന്നത്. എന്നാൽ കുറ്റിക്കാടുകൾ കത്തുന്ന സീസണുകൾ അവസാനിച്ചിട്ടും ഡൽഹിയിലെ വായു മലിനമായി തുടരുന്നു. വാഹന മലിനീകരണമാണ് പ്രധാന സംഭാവനയെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘അമ്മ’യ്ക്ക് വീണ്ടും തിരിച്ചടി ! അഡ്ഹോക് കമ്മറ്റിയിൽ നിന്നും രാജി

0
കൊച്ചി : താരസംഘടനയായ അമ്മയിൽ വീണ്ടും രാജി. കഴിഞ്ഞ ദിവസം തിരഞ്ഞെടുത്ത...

ചെല്ലാനത്തെ രണ്ടാംഘട്ട ടെട്രാപോഡ് കടൽഭിത്തി നിർമാണം യുഡിഎഫ് സർക്കാർ ഇല്ലാതാക്കുന്നത് പ്രതിഷേധാർഹമെന്ന് എസ് സതീഷ്

0
കൊച്ചി: ചെല്ലാനത്തെ തീരദേശ നിവാസികളുടെ ദുരിതത്തിന് ആശ്വാസമാകേണ്ട രണ്ടാംഘട്ട ടെട്രാപോഡ് കടൽഭിത്തി...

അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാനയാക്രമണം

0
തൃശ്ശൂർ: അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാനയാക്രമണം. ഞായറാഴ്ച വെറ്റിലപാറ വഞ്ചിക്കടവ് റോഡിലായിരുന്നു സംഭവം....

നടി മല്ലികാ സുകുമാരൻ താരസംഘടനയായ ‘അമ്മ’യിൽ നിന്ന് രാജി വെച്ചു

0
കൊച്ചി: നടി മല്ലികാ സുകുമാരൻ താരസംഘടനയായ 'അമ്മ'യിൽ നിന്ന് രാജി വെച്ചു....