ഇടുക്കി : കേരള -തമിഴ്നാട് അതിര്‍ത്തി പ്രദേശത്ത് കാട്ടുപോത്തിന്റെ കുത്തേറ്റ് ഒരാള്‍ മരിച്ചു. തോന്നിമല സ്വദേശി മാരിയപ്പനാണ് കൊല്ലപ്പെട്ടത്. വനത്തില്‍ വേട്ടക്കിറങ്ങിയ സംഘത്തിനു നേരെയാണ് കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്. സംഘത്തിന്റെ വെടിയേറ്റ കാട്ടുപോത്ത് ഇവര്‍ക്കെതിരെ തിരിയുകയായിരുന്നു. പോത്തും ചത്തെന്നാണ് റിപ്പോര്‍ട്ട്. മാരിയപ്പനൊപ്പമുണ്ടായിരുന്ന രാജാക്കാട് കടുക്കാസിറ്റി സ്വദേശികളായ രാജേഷ്, സാജു എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇടുക്കിയില്‍ കാട്ടുപോത്തിന്റെ കുത്തേറ്റ് ഒരാള്‍ മരിച്ചു ; അപകടം വേട്ടക്കിടയില്‍
RECENT NEWS
Advertisment