Sunday, May 19, 2024 6:21 pm

നിയമസഭയുടെ ബജറ്റ് സമ്മേളനം ഇന്ന് പുനരാരംഭിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിയമസഭയുടെ ബജറ്റ് സമ്മേളനം ഇന്ന് പുനരാരംഭിക്കും. ഗവര്‍ണ്ണറെ തിരിച്ച് വിളിക്കണമെന്ന പ്രമേയം അടക്കമുള്ള കാര്യങ്ങള്‍ ഇന്ന് സഭയില്‍ വന്നേക്കും. കൊറോണ വൈറസ് സംബന്ധിച്ച് ചട്ടം 300 പ്രകാരമുള്ള പ്രത്യേക പ്രസ്താവനയും ആരോഗ്യമന്ത്രി ഇന്ന് സഭയില്‍ നടത്തും

ഫെബ്രുവരി 12 വരെ 10 ദിവസം നീണ്ട് നില്‍ക്കുന്ന സമ്മേളനം പ്രക്ഷുബ്ധമാകാനാണ് സാധ്യത. പ്രമേയത്തിനുള്ള അനുമതി കാര്യോപദേശ സമിതി തള്ളിയെങ്കിലും ഇന്ന് സഭ ആരംഭിക്കുമ്പോൾ പ്രതിപക്ഷം ഉന്നയിക്കുന്ന പ്രധാന വിഷയം ഇത് തന്നെയായിരിക്കും. കാര്യോപദേശ സമിതി പരിഗണിക്കാന്‍ വിസമ്മതിച്ച പ്രമേയം വീണ്ടും പരിഗണിക്കണമെന്നാവശ്യം പ്രതിപക്ഷം ഇന്ന് മുന്നോട്ട് വെച്ചേക്കും. എന്നാല്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിക്കാനാണ് സാധ്യത. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും നിലപാട് വ്യക്തമാക്കിയേക്കും.

സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ചട്ടം 300 പ്രകാരം ആരോഗ്യമന്ത്രി സഭയില്‍ പ്രത്യേക പ്രസ്താവന നടത്തും. സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും തുടര്‍കാര്യങ്ങള്‍ സംബന്ധിച്ചും ആരോഗ്യമന്ത്രി വിശദീകരണം നല്‍കും. തുടര്‍ന്ന് ഗവര്‍ണ്ണര്‍ നടത്തിയ നയപ്രഖ്യാപനത്തിന്‍ മേലുള്ള നന്ദിപ്രമേയ ചര്‍ച്ച നടക്കും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പത്തനംതിട്ട ജില്ല : മഴയുടെ തോത് ; ജില്ലയിൽ കണ്‍ട്രോള്‍ റൂം തുറന്നു

0
ളാഹ - 195 മില്ലി മീറ്റര്‍ ആങ്ങമൂഴി - 170 മില്ലി മീറ്റര്‍ പാടം...

ഇടുക്കിയില്‍ റെഡ് അലര്‍ട്ട് ; രാത്രി യാത്രയ്ക്ക് നിരോധനം

0
ഇടുക്കി: ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ഇടുക്കിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍...

‘മഹാലക്ഷ്മി സ്‌കീം’ ആയുധമാക്കി കോണ്‍ഗ്രസ് ; 40 ലക്ഷം ലഘുലേഖകള്‍ വിതരണത്തിന്

0
ന്യൂഡല്‍ഹി: 'മഹാലക്ഷ്മി സ്‌കീം' പ്രധാന തിരഞ്ഞെടുപ്പ് പ്രചാരണായുധമാക്കാന്‍ കോണ്‍ഗ്രസ്. ആറ്, എഴ്...

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി വധിക്കാന്‍ ശ്രമം

0
കായംകുളം : കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി വധിക്കാന്‍ ശ്രമം. കൃഷ്ണപുരം...