പുറപ്പെടാന്‍ തയ്യാറായ വിമാനത്തിന് മുമ്പില്‍ കുത്തിയിരുന്നു ; ഹെലികോപ്റ്റര്‍ തകര്‍ത്തു : യുവാവ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ഭോപ്പാല്‍ : ഭോപ്പാലിലെ എയര്‍പോര്‍ട്ട് പാര്‍ക്കിംഗ് ബേയില്‍ അതിക്രമിച്ച് കയറി ഹെലികോപ്റ്റര്‍ തകര്‍ത്ത് 20 കാരന്‍. ഹെലികോപ്റ്റര്‍ തകര്‍ത്തതിന് ശേഷം യാത്രയ്ക്ക് തയ്യാറായി നില്‍ക്കുന്ന സ്പൈസ് ജെറ്റ് വിമാനത്തിന് മുമ്പില്‍ പോയിരുന്നു. ഭോപ്പാലിലെ രാജാ ഭോജ് വിമാനത്താവളത്തിലാണ് ഹെലികോപ്റ്റര്‍ പാര്‍ക്ക് ചെയ്തിരുന്നത്. ഹെലികോപ്റ്റര്‍ കേടാക്കിയ 20 കാരനെ സെന്‍റട്രല്‍ ഇന്‍റസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.

ഒരാള്‍ വിമാനത്താവളത്തില്‍ അനധികൃതമായി കയറിയതായി വിവരം ലഭിക്കുകയായിരുന്നുവെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ ലോകേഷ് സിന്‍ഹ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. 20കാരന്‍ വിമാനത്തിന് മുമ്പില്‍ ഇരുപ്പുറപ്പിച്ചതിനാല്‍ 46 യാത്രക്കാരുമായി ഉദയ്പൂരിലേക്ക് പുറപ്പെടേണ്ട വിമാനം ഒരു മണിക്കൂര്‍ വൈകി. ഭോപ്പാല്‍ സ്വദേശിയായ യോഗേഷ് ത്രിപതിയാണ് അനധികൃതമായി വിമാനത്താവളത്തില്‍ കയറിയതെന്ന് സിഐഎസ്എഫ് ഡെപ്യൂട്ടി കമ്മാൻഡന്റ് വിരേന്ദ്ര സിംഗ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...