ന്യൂഡല്‍ഹി: ഇസ്ലാമബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍നിന്ന് കാണാതായ ജീവനക്കാര്‍ പാക്കിസ്ഥാന് ചാരസംഘടനയായ ഐഎസ്ഐയുടെ കസ്റ്റഡിയിലെന്ന് റിപ്പോര്‍ട്ട്. ഇന്ന് രാവിലെ എട്ട് മുതല്‍ കാണാതായ രണ്ട് ജീവനക്കാരാണ് ഐഎസ്ഐയുടെ കസ്റ്റഡിയിലായിരിക്കുന്നത്.
സംഭവത്തെ തുടര്‍ന്ന് വിദേശകാര്യ മന്ത്രാലയം പാക്കിസ്ഥാന് സ്ഥാനപതിയെ വിളിച്ചുവരുത്തി. ജീവനക്കാരെ കാണാതായതിനെ തുടര്‍ന്ന് പാക്കിസ്ഥാന് ഇന്ത്യ പരാതി നല്‍കിയിരുന്നു. താമസസ്ഥലത്തുനിന്നു പുറപ്പെട്ട ഇരുവരും ജോലിക്കെത്താത്തത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്.
പാക്കിസ്ഥാന് എംബസിയിലെ രണ്ട് ഉദ്യോഗസ്ഥരെ മെയ് 31-ന് ചാരവൃത്തി ആരോപിച്ച് ഇന്ത്യ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ തിരിച്ചയയ്ക്കുകയും ചെയ്തു. ഇതിനു പിന്നാലെ ഇസ്ലാമബാദ് ഇന്ത്യന്‍ ഹൈക്കമ്മീഷന് ഉദ്യോഗസ്ഥരെ പാക്കിസ്ഥാന് രഹസ്യാന്വേഷണ വിഭാഗം ഉപദ്രവിക്കുന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.