ന്യൂഡല്‍ഹി: ഇസ്രയേല്‍ എംബസിക്ക് സമീപത്തെ സ്ഫോടനം നടന്ന സ്ഥലത്തുനിന്ന് കണ്ടെടുത്ത കത്തിലെ വിവരങ്ങള്‍ പുറത്ത്. ഇന്ത്യയിലെ ഇസ്രയേല്‍ സ്ഥാനപതി റോണ്‍ മല്‍ക്കെയെ ഏത് സമയത്തും വധിക്കുമെന്ന് കത്തില്‍ ഭീഷണിയുണ്ട്. ഇംഗ്ലീഷിലുള്ള കത്തില്‍ ഇസ്രയേല്‍ ഭീകരരാഷ്ട്രമാണെന്ന പരാമര്‍ശമുണ്ട്. കൂടാതെ ഇറാനിലെ കൊല്ലപ്പെട്ട നേതാക്കളുടെ പേരുകളും കത്തിലുണ്ട്. സ്ഫോടന സ്ഥലത്തുനിന്ന് രണ്ടു പേരുടെ സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.
വെള്ളിയാഴ്ച വൈകിട്ടാണ് ഡല്‍ഹിയിലെ എ പി ജെ അബ്ദുള്‍ കലാം റോഡിലെ ഇസ്രയേല്‍ എംബസിക്ക് സമീപം സ്ഫോടനമുണ്ടായത്. ഇന്ത്യ – ഇസ്രയേല്‍ നയതന്ത്ര ബന്ധത്തിന്റെ 29ാം വാര്‍ഷിക ദിനമായിരുന്നു വെള്ളിയാഴ്ച . കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ ഇസ്രയേല്‍ എംബസിക്ക് സമീപത്ത് നടക്കുന്ന രണ്ടാമത്തെ സ്‌ഫോടനമാണിത്.