എയര്‍ഹോസ്റ്റസിന് നേരെ ലൈംഗികാതിക്രമം ; ഇന്ത്യൻ പൗരൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

സിംഗപ്പൂര്‍ : സിംഗപ്പൂര്‍ എയര്‍ലൈന്‍സില്‍ വെച്ച് വിമാനയാത്രയ്ക്കിടെ എയര്‍ഹോസ്റ്റസിനോട് ലൈംഗികാതിക്രമം കാട്ടിയ ഇന്ത്യക്കാരനെതിരെ കേസ്. ആകാശ് തിവാരിയെന്ന 36 കാരനെതിരെയാണ് സിംഗപ്പൂര്‍ പോലീസ് കേസെടുത്തത്. കഴിഞ്ഞ മാസം ഫെബ്രുവരി 9നാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിമാനയാത്രയ്ക്കിടെ എയര്‍ ഹോസ്റ്റസായ യുവതി ആകാശ് തിവാരിയുടെ സീറ്റിനടുത്തെത്തി യാത്രക്കാരെ സഹായിക്കുകയായിരുന്നു. ഈ സമയം ആകാശ് തിവാരി യുവതിയുടെ ശരീരത്തില്‍ മോശമായി സ്പര്‍ശിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കുന്നു. തന്‍റെ ശരീരത്തില്‍ തൊടരുതെന്ന് പറഞ്ഞ ശേഷം യുവതി ലാന്‍ഡിങ്ങ് മുന്നൊരുക്കങ്ങള്‍ക്കായി പോയി. എന്നാല്‍ ആകാശ് തിവാരി യുവതിയെ പിന്തുടരുകയും വീണ്ടും മോശമായി പെരുമാറുകയുമായിരുന്നു. തുടര്‍ന്ന് യുവതി ഒച്ചവെക്കുകയും മോശമായി പെരുമാറിയതിന് ശകാരിക്കുകയും ചെയ്തു.

എന്നാല്‍ വീണ്ടും ഇയാള്‍ യുവതിയെ പിന്തുടര്‍ന്നു. എയര്‍ ഹോസ്റ്റസ് സൂപ്പര്‍ വൈസറോട് വിവരം പറഞ്ഞതിന് ശേഷമാണ് ആകാശ് തിവാരി സീറ്റിലേക്ക് പോയത്. സംഭവത്തെക്കുറിച്ച് തങ്ങള്‍ക്ക് അന്ന് തന്നെ അറിയിപ്പ് ലഭിച്ചിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. വിമാനം ലാന്‍ഡ് ചെയ്തയുടന്‍ ആകാശ് തിവാരിയെ പോലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് ചൊവ്വാഴ്ച ഇയാള്‍ക്കെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കോടതിയില്‍ താന്‍ കുറ്റം ചെയ്തിട്ടില്ലായെന്നാണ് തിവാരി പറഞ്ഞത്. കുറ്റം തെളിയുകയാണെങ്കില്‍ സിംഗപ്പൂര്‍ നിയമപ്രകാരം മൂന്ന് വര്‍ഷം തടവോ പിഴയോ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിലകൂടിയ വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബി

0
തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള...

ട്രംപ് സൃഷ്ടിക്കുന്നത് ആണവ അരക്ഷിതാവസ്ഥ : കൂടുതൽ രാജ്യങ്ങൾ ആണവായുധം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നു ;...

0
ടെഹ്‌റാൻ : ആഗോള ആണവസുരക്ഷയുടെ അടിത്തറമാന്തുന്ന നിലപാടാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്...

എൻഐസിയുവിലെ വാമർ മെഷീന് തീപ്പിടിത്തം : നവജാതശിശുവിന് ദാരുണാന്ത്യം ; രണ്ട് കുഞ്ഞുങ്ങൾക്ക് ഗുരുതരമായി...

0
ഭോപ്പാൽ : ജില്ലാ ആശുപത്രിയിൽ നവജാതശിശുക്കൾക്കുള്ള ഇന്റൻസീവ് കെയർ യൂണിറ്റിലെ (എൻഐസിയു)...

റാവൽപിണ്ടിയിൽ സൈനിക വിന്യാസം ; മൂന്ന് കമ്പനി സൈന്യത്തെ നിയോഗിക്കാൻ ഉത്തരവ്

0
ഇസ്‌ലാമാബാദ്: പാക് സൈനിക ആസ്ഥാനം സ്ഥിതി ചെയ്യുന്ന റാവൽപിണ്ടിയിൽ മൂന്ന് കമ്പനി...