ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥിനി കസാഖ്സ്ഥാനിൽ വാഹനാപകടത്തിൽ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ദില്ലി : കസാഖ്സ്ഥാനിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥിനി മരിച്ചു. നാലാം വർഷ എംബിബിഎസ് വിദ്യാർത്ഥി മിലി മോഹൻ ആണ് മരിച്ചത്. വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാർത്ഥി സംഘം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെടുകയായിരുന്നു. അപകടത്തിൽ മറ്റ് രണ്ട് വിദ്യാർത്ഥിനികൾക്ക് പരിക്കേറ്റു. കസാഖ്സ്ഥാനിലെ സെമി മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ 11 വിദ്യാർത്ഥികളാണ് വിനോദയാത്രയ്ക്കായി പോയത്. മടക്കയാത്രയ്ക്കിടെ ഇവർ സഞ്ചരിച്ചിരുന്ന ബസ് അപകടത്തിൽപ്പെടുകയായിരുന്നു. പരിക്കേറ്റ ആഷിക ഷീജമിനി സന്തോഷ്, ജസീന ബി എന്നിവർ ചികിത്സയിലാണ്.

മരിച്ച വിദ്യാർത്ഥിനിയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായി കസാഖ്സ്ഥാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾക്കായി എംബസി അധികൃതർ യൂണിവേഴ്സിറ്റിയുമായും മരിച്ച വിദ്യാർത്ഥിനിയുടെ കുടുംബവുമായും നിരന്തരം ബന്ധപ്പെട്ടുവരികയാണ്. വിദേശകാര്യ മന്ത്രാലയവും നോർക്കയും ചേർന്ന് മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ നടത്തിവരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച : പണത്തിനായി ചോദ്യം വിറ്റത് എൻടിഎയിലെ വിഷയ വിദഗ്ദ്ധരെന്ന് സിബിഐ

0
ന്യൂഡൽഹി : നീറ്റ്-യു.ജി പരീക്ഷാ ചോദ്യപേപ്പർ ചോർച്ച കേസിൽ നാഷണൽ...

ആദിവാസി ഊരുകളുടെ പേര് മാറ്റി ’ഉന്നതി’ എന്നാക്കിയ നടപടി സർക്കാർ തിരുത്തുമെന്ന് മന്ത്രി കെ.എ...

0
തിരുവനന്തപുരം: ആദിവാസി ഊരുകളുടെ പേര് മാറ്റി ’ഉന്നതി’ എന്നാക്കിയ നടപടി സർക്കാർ...

രാജേഷിന്റെ മൃതദേഹം ഫ്രീസറില്ലാത്ത ആംബുലൻസിൽ കൊണ്ടുപോയ സംഭവത്തിൽ പരിയാരം മെഡിക്കല്‍ കോളജിന്റെ ഭാഗത്ത് നിന്ന്...

0
കണ്ണൂർ: ചെറുപുഴ മീന്തുള്ളിയിൽ ഒഴുക്കിൽപെട്ട് മരിച്ച രാജേഷിന്റെ മൃതദേഹം ഫ്രീസറില്ലാത്ത ആംബുലൻസിൽ...

കാവേരി നദീജല വിഷയത്തിൽ നിയമസഭയിൽ മുഖ്യമന്ത്രി വിജയും പ്രതിപക്ഷ നേതാവ് ഉദയനിധിയും തമ്മിൽ...

0
ചെന്നൈ: കാവേരി നദീജലത്തെ ചൊല്ലി തമിഴ്നാട് മുഖ്യമന്ത്രി വിജയും പ്രതിപക്ഷ നേതാവ്...